---
title: "വസ്ത്രവ്യാപാരിയെ വധിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ "
english_title: "murder attempt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113557/murder-attempt"
published_at: "2023-05-09T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459f4b3289f0_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# വസ്ത്രവ്യാപാരിയെ വധിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ 

> **Lead Summary:** **വളപട്ടണം: **ഒഡിഷസ്വദേശിയായ വസ്ത്രവ്യാപാരിയെ വധിക്കാൻ ശ്രമം. പൊയ്ത്തുംകടവിലെ താമസക്കാരനായ വിജയ മാലിക്കിനെ ആണ് മരപ്പട്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സംഭവത്തിൽ സുഹൃത്തും ഒഡിഷ യാഷ്‌പുർ സ്വദേശിയുമായ ഗോപിനാഥ് മാലിക്കിനെ വളപട്ടണം പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. വധശ്രമത്തിന് പോലീസ് കേസെടുത്തു.

## Article Content

**വളപട്ടണം: **ഒഡിഷസ്വദേശിയായ വസ്ത്രവ്യാപാരിയെ വധിക്കാൻ ശ്രമം. പൊയ്ത്തുംകടവിലെ താമസക്കാരനായ വിജയ മാലിക്കിനെ ആണ് മരപ്പട്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സംഭവത്തിൽ സുഹൃത്തും ഒഡിഷ യാഷ്‌പുർ സ്വദേശിയുമായ ഗോപിനാഥ് മാലിക്കിനെ വളപട്ടണം പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. വധശ്രമത്തിന് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113557/murder-attempt)