---
title: "താനൂര്‍ ബോട്ടപകടത്തില്‍ അറസ്റ്റിലായ ബോട്ട്ഉടമ നാസറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബോട്ട് ഡ്രൈവര്‍ക്കും സഹായിക്കുമായുള്ള അന്വേഷണം ആരംഭിച്ചു"
english_title: "tanur-disaster-boat-owner-nasser-arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113519/tanur-disaster-boat-owner-nasser-arrested"
published_at: "2023-05-09T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459d553642b4_new-copyy.jpg"
keywords: []
---

# താനൂര്‍ ബോട്ടപകടത്തില്‍ അറസ്റ്റിലായ ബോട്ട്ഉടമ നാസറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബോട്ട് ഡ്രൈവര്‍ക്കും സഹായിക്കുമായുള്ള അന്വേഷണം ആരംഭിച്ചു

> **Lead Summary:** താനൂര്‍ ബോട്ടപകടത്തില്‍ അറസ്റ്റിലായ ബോട്ട് ഉടമ നാസറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം ബോട്ട് വിശദമായി പരിശോധിച്ചേക്കും. ബോട്ട് ഡ്രൈവര്‍ക്കും സഹായിക്കുമായുള്ള അന്വേഷണം തുടങ്ങി.

## Article Content

താനൂര്‍ ബോട്ടപകടത്തില്‍ അറസ്റ്റിലായ ബോട്ട് ഉടമ നാസറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം ബോട്ട് വിശദമായി പരിശോധിച്ചേക്കും. ബോട്ട് ഡ്രൈവര്‍ക്കും സഹായിക്കുമായുള്ള അന്വേഷണം തുടങ്ങി.

ദുരന്തമുണ്ടായ പൂരപ്പുഴ അഴിമുഖത്ത് ഇന്നും തിരച്ചില്‍ തുടരുകയും ചെയ്യും. ബോട്ടില്‍ ഉണ്ടായിരുന്നവരെ കുറിച്ച് കൃത്യമായ എണ്ണം ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ തുടരുക. ഏറെ നീണ്ട തിരച്ചിലിനൊടുവിലാണ് ബോട്ടുടമ നാസറിനെ പിടികൂടാനായത്.

നാസര്‍ നെടുമ്പാശേരി വഴി വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. പോലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ കോഴിക്കോട് മടങ്ങി എത്തുകയായിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. നരഹത്യ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113519/tanur-disaster-boat-owner-nasser-arrested)