---
title: "തളിപ്പറമ്പിൽ വീണ്ടും മൂന്ന് കുട്ടി ഡ്രൈവർമാർ പിടിയിലായി "
english_title: "Child drivers "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113468/child-drivers"
published_at: "2023-05-08T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64592c8fb5dd8_Police-Jeep.jpg"
keywords: []
---

# തളിപ്പറമ്പിൽ വീണ്ടും മൂന്ന് കുട്ടി ഡ്രൈവർമാർ പിടിയിലായി 

> **Lead Summary:** തളിപ്പറമ്പിൽ മൂന്ന് കുട്ടി ഡ്രൈവർമാർ പിടിയിൽ. ഇന്നലെ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് കുട്ടി ഡ്രൈവർമാരെ പിടികൂടിയത്. 15, 16, 17 വയസ്സുള്ളവരെയാണ് പിടികൂടിയത്. 15 വയസ്സുകാരന്റെ രക്ഷിതാവ് കാക്കാൻ ചാലിലെ ഷഫീഖത്ത്,16 കാരന്റെ രക്ഷിതാവ് കണ്ണപിലാവിലെ നണിച്ചേരി വളപ്പിൽ ഹൗസിൽ പവനൻ, താഴെ ബക്കളത്തെ പിപി ഹൗസിൽ കെ വി റംലത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരിൽനിന്ന് 25000 രൂപ വീതം പിഴ ഈടാക്കുമെന്ന് പോലീസ് അറിയിച്ചു.

## Article Content

തളിപ്പറമ്പിൽ മൂന്ന് കുട്ടി ഡ്രൈവർമാർ പിടിയിൽ. ഇന്നലെ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് കുട്ടി ഡ്രൈവർമാരെ പിടികൂടിയത്. 15, 16, 17 വയസ്സുള്ളവരെയാണ് പിടികൂടിയത്. 15 വയസ്സുകാരന്റെ രക്ഷിതാവ് കാക്കാൻ ചാലിലെ ഷഫീഖത്ത്,16 കാരന്റെ രക്ഷിതാവ് കണ്ണപിലാവിലെ നണിച്ചേരി വളപ്പിൽ ഹൗസിൽ പവനൻ, താഴെ ബക്കളത്തെ പിപി ഹൗസിൽ കെ വി റംലത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരിൽനിന്ന് 25000 രൂപ വീതം പിഴ ഈടാക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113468/child-drivers)