---
title: "താനൂർ ബോട്ട് ദുരന്തം: ബോട്ടുടമ നാസർ അറസ്റ്റിൽ"
english_title: "nasar arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113416/nasar-arrested"
published_at: "2023-05-08T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458faa09790e_news-card.jpg"
keywords: []
---

# താനൂർ ബോട്ട് ദുരന്തം: ബോട്ടുടമ നാസർ അറസ്റ്റിൽ

> **Lead Summary:** **മലപ്പുറം: ** താനൂരില്‍ ബോട്ട് മറിഞ്ഞ സംഭവത്തില്‍ പ്രതിയായ ബോട്ടുടമ നാസര്‍ അരസ്റ്റില്‍. താനുരില്‍ നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അല്‍പസമയത്തിനകം പ്രതിയെ താനൂര്‍ സ്‌റ്റേഷനില്‍ എത്തിക്കും. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. നാസറിന്റെ ഉടമസ്ഥതിയിലുള്ള കാര്‍ നേരത്തെ കൊച്ചിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ നിന്നും നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കാറില്‍ സഹോദരനും അയല്‍ക്കാരനും കൂടാതെ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവരും പൊലീസ് കസ്റ്റഡിയിലായി. നിലവില്‍ നാസറിന്റെ വിവരം ഒന്നും ലഭിച്ചിട്ടില്ല. ഇയാള്‍ എറണാകുളം ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയേക്കുമെന്നാണ് കരുതുന്നത്. നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

## Article Content

**മലപ്പുറം: ** താനൂരില്‍ ബോട്ട് മറിഞ്ഞ സംഭവത്തില്‍ പ്രതിയായ ബോട്ടുടമ നാസര്‍ അരസ്റ്റില്‍. താനുരില്‍ നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അല്‍പസമയത്തിനകം പ്രതിയെ താനൂര്‍ സ്‌റ്റേഷനില്‍ എത്തിക്കും. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. നാസറിന്റെ ഉടമസ്ഥതിയിലുള്ള കാര്‍ നേരത്തെ കൊച്ചിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ നിന്നും നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കാറില്‍ സഹോദരനും അയല്‍ക്കാരനും കൂടാതെ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവരും പൊലീസ് കസ്റ്റഡിയിലായി. നിലവില്‍ നാസറിന്റെ വിവരം ഒന്നും ലഭിച്ചിട്ടില്ല. ഇയാള്‍ എറണാകുളം ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയേക്കുമെന്നാണ് കരുതുന്നത്. നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113416/nasar-arrested)