---
title: "റോഡ് പണിയിലെ അപാകത; ജനങ്ങൾ പ്രതിഷേധ മതിൽ തീർത്തു"
english_title: "protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113367/protest"
published_at: "2023-05-08T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458b877eba99_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# റോഡ് പണിയിലെ അപാകത; ജനങ്ങൾ പ്രതിഷേധ മതിൽ തീർത്തു

> **Lead Summary:** വളക്കൈ കൊയ്യം വേളം റോഡ് നവീകരിക്കുന്ന പ്രവർത്തിക്ക് സർക്കാർ പതിനൊന്ന് കോടി രൂപ അനുവദിച്ചതിനെ തുടർന്ന് നിർമ്മാണ പ്രവർത്തി നടന്നു വരുന്നുണ്ട്, ഈ റോഡിൽ മഴക്കാലത്ത് ഏറ്റവും കൂടുതൽ വെള്ളം നിൽക്കുന്ന വളക്കെ ചോലക്കുണ്ടം ഭാഗത്ത് ഡ്രൈനേജ് നിർമ്മിക്കാതെയും റോഡ് ഉയർത്താതെ പ്രവർത്തി നടത്തിയതിൽ പ്രതിഷേധിച്ചു നാട്ടുകാർ പ്രതിഷേധത്തിന്റെ ഭാഗമായി ജനമതിൽ തീർത്തു. ഇന്ന് ബോട്ടപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പ്രതിഷേധ തുടങ്ങിയത്. പ്രതിഷേധ മതിലിൽ നറുക്കണക്കിന്ന് ആളുകൾ പങ്കെടുത്തു. ബഷീർ ചോലക്കുണ്ടം സ്വാഗതം പറഞ്ഞു. കെ.കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മൂസാൻ കുട്ടി തേറളായി ഉൽഘാടനം ചെയ്തു. നാസർ വളകൈ, സലാം എൻ.പി ഹാമിദ് മാസ്റ്റർ ഷാജി.കെ.ജെ സൈയ് ദ്.നൗഫൽക്യാപ്റ്റൻ . എന്നിവർ നിയന്ത്രിച്ചു

## Article Content

വളക്കൈ കൊയ്യം വേളം റോഡ് നവീകരിക്കുന്ന പ്രവർത്തിക്ക് സർക്കാർ പതിനൊന്ന് കോടി രൂപ അനുവദിച്ചതിനെ തുടർന്ന് നിർമ്മാണ പ്രവർത്തി നടന്നു വരുന്നുണ്ട്, ഈ റോഡിൽ മഴക്കാലത്ത് ഏറ്റവും കൂടുതൽ വെള്ളം നിൽക്കുന്ന വളക്കെ ചോലക്കുണ്ടം ഭാഗത്ത് ഡ്രൈനേജ് നിർമ്മിക്കാതെയും റോഡ് ഉയർത്താതെ പ്രവർത്തി നടത്തിയതിൽ പ്രതിഷേധിച്ചു നാട്ടുകാർ പ്രതിഷേധത്തിന്റെ ഭാഗമായി ജനമതിൽ തീർത്തു. ഇന്ന് ബോട്ടപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പ്രതിഷേധ തുടങ്ങിയത്. പ്രതിഷേധ മതിലിൽ നറുക്കണക്കിന്ന് ആളുകൾ പങ്കെടുത്തു. ബഷീർ ചോലക്കുണ്ടം സ്വാഗതം പറഞ്ഞു. കെ.കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മൂസാൻ കുട്ടി തേറളായി ഉൽഘാടനം ചെയ്തു. നാസർ വളകൈ, സലാം എൻ.പി ഹാമിദ് മാസ്റ്റർ ഷാജി.കെ.ജെ സൈയ് ദ്.നൗഫൽക്യാപ്റ്റൻ . എന്നിവർ നിയന്ത്രിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113367/protest)