---
title: " സൗജന്യ വോളിബോൾ കോച്ചിംഗ് ക്യാമ്പിൻ്റെ ഭാഗമായി പരിശീലകർക്കുള്ള സ്നേഹാദരവും, ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു"
english_title: "jursey"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113365/jursey"
published_at: "2023-05-08T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458b77567fb6_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

#  സൗജന്യ വോളിബോൾ കോച്ചിംഗ് ക്യാമ്പിൻ്റെ ഭാഗമായി പരിശീലകർക്കുള്ള സ്നേഹാദരവും, ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു

> **Lead Summary:** വോളിഗ്രാമമായ പാണപ്പുഴയിൽ റെഡ്സ്റ്റാർ പാണപ്പുഴയുടെയും, ഇ എം എസ് വായനശാല & ഗ്രന്ഥാലയത്തിൻ്റേയും നേതൃത്വത്തിൽ നടന്നുവരുന്ന സൗജന്യ സമ്മർ വെക്കേഷൻ വോളീബോൾ കോച്ചിംഗ് ക്യാമ്പ് പുരോഗമിക്കുന്നു. കോച്ചിംഗ് ക്യാമ്പിൻ്റെ ഭാഗമായി പരിശീലകരായ ഗോപി മുത്തത്ത്യനും, സഹപരിശീലകനായ അജയൻ കാനായിക്കും നാടിൻ്റെ സ്നേഹാദവും, കോച്ചിങ് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ജേഴ്സി പ്രകാശനവും വിതരണവും, കായിക പാഠ്യ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള അനുമോദനവും സിപിഐഎം മാടായി ഏരിയാ സെക്രട്ടറി കെ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. നാടിൻ്റെ നാനാഭാഗത്ത് നിന്നുമുള്ള നാൽപ്പതോളം കുട്ടികളാണ് പാണപ്പുഴ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വോളിബോൾ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കോച്ചിങ്ങ് ക്യാമ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് നിലവിൽ ക്യാമ്പിൽ പ രിശീലനം നൽകുന്നത്. മുൻ വോളീബോൾ താരവും, റിട്ടേർഡ് ആർമിക്കാരനുമായ സി അനിലും, മുൻ വോളിബോൾ താരം വിനിൽ പി ടി യുമാണ്. പ്രശസ്തരായ അനവധി നിരവധി വോളീ താരങ്ങളെ സംഭാവന ചെയ്ത പാണപ്പുഴയിൽ ഭാവി താരങ്ങളെ വാർത്തെടുക്കുവാനുള്ള ഉദ്യമത്തിന് ഉറച്ച പിന്തുണയുമായി നാട്ടുകാർ കൂടെയുണ്ട് .കോച്ചിംഗിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പോഷകാഹാര വിതരണവും നടത്തുന്നുണ്ട്.

## Article Content

വോളിഗ്രാമമായ പാണപ്പുഴയിൽ റെഡ്സ്റ്റാർ പാണപ്പുഴയുടെയും, ഇ എം എസ് വായനശാല & ഗ്രന്ഥാലയത്തിൻ്റേയും നേതൃത്വത്തിൽ നടന്നുവരുന്ന സൗജന്യ സമ്മർ വെക്കേഷൻ വോളീബോൾ കോച്ചിംഗ് ക്യാമ്പ് പുരോഗമിക്കുന്നു. കോച്ചിംഗ് ക്യാമ്പിൻ്റെ ഭാഗമായി പരിശീലകരായ ഗോപി മുത്തത്ത്യനും, സഹപരിശീലകനായ അജയൻ കാനായിക്കും നാടിൻ്റെ സ്നേഹാദവും, കോച്ചിങ് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ജേഴ്സി പ്രകാശനവും വിതരണവും, കായിക പാഠ്യ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള അനുമോദനവും സിപിഐഎം മാടായി ഏരിയാ സെക്രട്ടറി കെ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. നാടിൻ്റെ നാനാഭാഗത്ത് നിന്നുമുള്ള നാൽപ്പതോളം കുട്ടികളാണ് പാണപ്പുഴ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വോളിബോൾ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കോച്ചിങ്ങ് ക്യാമ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് നിലവിൽ ക്യാമ്പിൽ പ രിശീലനം നൽകുന്നത്. മുൻ വോളീബോൾ താരവും, റിട്ടേർഡ് ആർമിക്കാരനുമായ സി അനിലും, മുൻ വോളിബോൾ താരം വിനിൽ പി ടി യുമാണ്. പ്രശസ്തരായ അനവധി നിരവധി വോളീ താരങ്ങളെ സംഭാവന ചെയ്ത പാണപ്പുഴയിൽ ഭാവി താരങ്ങളെ വാർത്തെടുക്കുവാനുള്ള ഉദ്യമത്തിന് ഉറച്ച പിന്തുണയുമായി നാട്ടുകാർ കൂടെയുണ്ട് .കോച്ചിംഗിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പോഷകാഹാര വിതരണവും നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113365/jursey)