---
title: "വളക്കൈ ചോലക്കുണ്ടത്ത് ഓവുചാൽ നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ചോലക്കുണ്ടം കൂട്ടായ്മ നടത്തുന്ന ജനമതിൽ ഇന്ന്"
english_title: "cholakkundam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113289/cholakkundam"
published_at: "2023-05-08T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458767273b0f_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# വളക്കൈ ചോലക്കുണ്ടത്ത് ഓവുചാൽ നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ചോലക്കുണ്ടം കൂട്ടായ്മ നടത്തുന്ന ജനമതിൽ ഇന്ന്

> **Lead Summary:** വളക്കൈയിൽ നിന്ന് തുടങ്ങുന്ന റോഡും ഓവുചാലുകളും ഓടകളുംകപ്പാലങ്ങളും ഏകദേശം പൂർത്തിയായി. നിർഭാഗ്യവശാൽ ഏറ്റവും ആദ്യം ചെയ്യണ്ട ചോലക്കുണ്ടത്തിലെ വെള്ളക്കെട്ടിനെ ഫലപ്രദമായി തോട്ടിൽ എത്തിക്കാനുള്ള പ്രതിവിധികൾ പലരുടെയും അശ്രദ്ധ കൊണ്ട് നടന്നില്ല. തുടക്കം മുതൽ ആ വിഷയത്തെ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിന് വാർഡ് മെമ്പർ അടക്കമുള്ള എല്ലാവരും ശ്രമിച്ചിരുന്നു റോഡ് നിർമ്മാണ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൻമേൽ ഏറ്റവും അവസാനമെങ്കിലും നടപടി ഉണ്ടാകുമെന്ന് ആ പ്രദേശത്തുകാരും നാട്ടുകാരും വിശ്വസിച്ചിരുന്നു. ഈ ഘട്ടത്തിൽ നമ്മുടെ ഏറ്റവും അനിവാര്യമായ ആ പ്രവർത്തി നടക്കില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങൾ .ഫണ്ടിന്റെ അപര്യാപ്തത മൂലം ആണ് ആവശ്യമുള്ള ചില യിടങ്ങളിൽ ഓവ് ചാലുകൾ ചെയ്യാതിരുന്നത് എന്നും പറയുന്നു. ഇനി ഫണ്ട് ലഭിച്ചാൽ ആദ്യം ചെയ്യുന്നത് ഏറ്റവും അത്യാവശ്യമുള്ള ചോലക്കുണ്ടത്തിലത് ആവും എന്നും അധികാരികൾ വ്യക്തമാക്കിയെന്നും പക്ഷെ മുൻഗണനാ ക്രമത്തിൽ ചെയ്ത് തീർക്കേണ്ട ഇടങ്ങളിൽ ചെയ്യാതെ വീണ്ടും മറ്റ് സ്ഥലങ്ങളിലേത് ചെയ്യാനാണ് അധികൃതർ ശ്രമിക്കുന്നത് എന്നും ഇത് തികച്ചും നിരാശാ ജനകവും പ്രതിഷേധാർഹവുമാണ് എന്നും ബഷീർ ചോലക്കുണ്ടവും മൊയ്ദീൻ കെ കെയും പറയുന്നു. റോഡിന്റെ ഭാവിക്കും നാട്ടുകാരുടെ നൻമക്കും വേണ്ടി സമാധാന പരമായി ഒരു സമരമുഖം തുറക്കുക മാത്രമാണ് ഇപ്പോൾ ഞങ്ങളുടെ മുമ്പിലുള്ള ഏക മാർഗ്ഗം ഈ റോഡുമായി ഇടപെടുന്ന എല്ലാവർക്കും വേണ്ടി ചോലക്കുണ്ടിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ സൗകര്യവും നാട്ടുകാരുടെ നൻമക്കും വേണ്ടി സമാധാന പരമായി ഒരു സമരമുഖം തുറക്കുക മാത്രമാണ് ഞങ്ങളുടെ മുമ്പിലുള്ള ഏക മാർഗ്ഗം. റോഡ് അധികൃതരും പഞ്ചായത്ത് പ്രസിഡന്റ് അടക്കം മറ്റ് നേതാക്കളടക്കം പരിഗണിക്കാം എന്ന പറഞ്ഞ ഓവു ചാൽ വിഷയത്തിൽ ഗവർമെന്റിൽ നിന്നും അനുകൂലമായ ഇടപെടൽ പ്രതീക്ഷിക്കുന്നു, ഈ റോഡുമായി ഇടപെടുന്ന എല്ലാവർക്കും വേണ്ടി ചോലക്കുണ്ടത്തിലൂടെ കടന്നുപോകുന്ന റോഡിന് ആവശ്യമായ ശാസ്ത്രിയമായ ഓവു ചാൽ നിർമ്മിക്കുന്നതിന് അനുമതി ലഭിക്കുന്നത് വരെ ഞങ്ങൾ സമരവുമായി നീങ്ങുകയാണ്. എന്നും അവർ അറിയിച്ചു.

## Article Content

വളക്കൈയിൽ നിന്ന് തുടങ്ങുന്ന റോഡും ഓവുചാലുകളും ഓടകളുംകപ്പാലങ്ങളും ഏകദേശം പൂർത്തിയായി. നിർഭാഗ്യവശാൽ ഏറ്റവും ആദ്യം ചെയ്യണ്ട ചോലക്കുണ്ടത്തിലെ വെള്ളക്കെട്ടിനെ ഫലപ്രദമായി തോട്ടിൽ എത്തിക്കാനുള്ള പ്രതിവിധികൾ പലരുടെയും അശ്രദ്ധ കൊണ്ട് നടന്നില്ല. തുടക്കം മുതൽ ആ വിഷയത്തെ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിന് വാർഡ് മെമ്പർ അടക്കമുള്ള എല്ലാവരും ശ്രമിച്ചിരുന്നു റോഡ് നിർമ്മാണ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൻമേൽ ഏറ്റവും അവസാനമെങ്കിലും നടപടി ഉണ്ടാകുമെന്ന് ആ പ്രദേശത്തുകാരും നാട്ടുകാരും വിശ്വസിച്ചിരുന്നു. ഈ ഘട്ടത്തിൽ നമ്മുടെ ഏറ്റവും അനിവാര്യമായ ആ പ്രവർത്തി നടക്കില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങൾ .ഫണ്ടിന്റെ അപര്യാപ്തത മൂലം ആണ് ആവശ്യമുള്ള ചില യിടങ്ങളിൽ ഓവ് ചാലുകൾ ചെയ്യാതിരുന്നത് എന്നും പറയുന്നു. ഇനി ഫണ്ട് ലഭിച്ചാൽ ആദ്യം ചെയ്യുന്നത് ഏറ്റവും അത്യാവശ്യമുള്ള ചോലക്കുണ്ടത്തിലത് ആവും എന്നും അധികാരികൾ വ്യക്തമാക്കിയെന്നും പക്ഷെ മുൻഗണനാ ക്രമത്തിൽ ചെയ്ത് തീർക്കേണ്ട ഇടങ്ങളിൽ ചെയ്യാതെ വീണ്ടും മറ്റ് സ്ഥലങ്ങളിലേത് ചെയ്യാനാണ് അധികൃതർ ശ്രമിക്കുന്നത് എന്നും ഇത് തികച്ചും നിരാശാ ജനകവും പ്രതിഷേധാർഹവുമാണ് എന്നും ബഷീർ ചോലക്കുണ്ടവും മൊയ്ദീൻ കെ കെയും പറയുന്നു. റോഡിന്റെ ഭാവിക്കും നാട്ടുകാരുടെ നൻമക്കും വേണ്ടി സമാധാന പരമായി ഒരു സമരമുഖം തുറക്കുക മാത്രമാണ് ഇപ്പോൾ ഞങ്ങളുടെ മുമ്പിലുള്ള ഏക മാർഗ്ഗം ഈ റോഡുമായി ഇടപെടുന്ന എല്ലാവർക്കും വേണ്ടി ചോലക്കുണ്ടിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ സൗകര്യവും നാട്ടുകാരുടെ നൻമക്കും വേണ്ടി സമാധാന പരമായി ഒരു സമരമുഖം തുറക്കുക മാത്രമാണ് ഞങ്ങളുടെ മുമ്പിലുള്ള ഏക മാർഗ്ഗം. റോഡ് അധികൃതരും പഞ്ചായത്ത് പ്രസിഡന്റ് അടക്കം മറ്റ് നേതാക്കളടക്കം പരിഗണിക്കാം എന്ന പറഞ്ഞ ഓവു ചാൽ വിഷയത്തിൽ ഗവർമെന്റിൽ നിന്നും അനുകൂലമായ ഇടപെടൽ പ്രതീക്ഷിക്കുന്നു, ഈ റോഡുമായി ഇടപെടുന്ന എല്ലാവർക്കും വേണ്ടി ചോലക്കുണ്ടത്തിലൂടെ കടന്നുപോകുന്ന റോഡിന് ആവശ്യമായ ശാസ്ത്രിയമായ ഓവു ചാൽ നിർമ്മിക്കുന്നതിന് അനുമതി ലഭിക്കുന്നത് വരെ ഞങ്ങൾ സമരവുമായി നീങ്ങുകയാണ്. എന്നും അവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113289/cholakkundam)