---
title: "കൂവോട് ആയുർവേദആശുപത്രിയിലെ ക്രമക്കേട്, പിടികിട്ടാപ്പുള്ളിയായ യുവതി അറസ്റ്റിൽ"
english_title: "A lady was arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11322/a-lady-was-arrested"
published_at: "2021-11-17T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194fa0b1cd92_1623678431_handcuffs-arrest.jpg"
keywords: []
---

# കൂവോട് ആയുർവേദആശുപത്രിയിലെ ക്രമക്കേട്, പിടികിട്ടാപ്പുള്ളിയായ യുവതി അറസ്റ്റിൽ

> **Lead Summary:** തളിപ്പറമ്പ്: കൂവോട് ആയുർവേദ ആശുപത്രിയുടെ കമ്പ്യൂട്ടർ സൈറ്റിൽ പ്രവേശിച്ച് ക്രമക്കേട് നടത്തിയ സംഭവത്തിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവതിയെ ഏഴുവർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി.

## Article Content

തളിപ്പറമ്പ്: കൂവോട് ആയുർവേദ ആശുപത്രിയുടെ കമ്പ്യൂട്ടർ സൈറ്റിൽ പ്രവേശിച്ച് ക്രമക്കേട് നടത്തിയ സംഭവത്തിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവതിയെ ഏഴുവർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി.

പുതിയ തെരുവിലെ കുപ്പാടകത്ത് ശ്രീജയെയാണ് തളിപ്പറമ്പ എസ് ഐ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

2014ലാണ് സംഭവം നടന്നത്. കൂവോട് ആയുർവേദ ആശുപത്രിയിൽ എൽഡി ക്ലർക്ക് ആയിരുന്നു ശ്രീജ, ആശുപത്രിയുടെ സൈറ്റിൽ പ്രവേശിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്.

തുടർന്ന് ഒളിവിൽ പോയ ഇവരെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11322/a-lady-was-arrested)