---
title: "മാലിന്യ വിമുക്ത കേരളം, വലിച്ചെറിയൽ വിമുക്ത കേരളം: കുറ്റിക്കോൽ മുതൽ പൂക്കോത്ത് നട വരെ  ശുചീകരണം നടത്തി"
english_title: "cleaning"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113184/cleaning"
published_at: "2023-05-07T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64577f0dc83a9_news-card.jpg"
keywords: []
---

# മാലിന്യ വിമുക്ത കേരളം, വലിച്ചെറിയൽ വിമുക്ത കേരളം: കുറ്റിക്കോൽ മുതൽ പൂക്കോത്ത് നട വരെ  ശുചീകരണം നടത്തി

> **Lead Summary:** CPI തളിപ്പറമ്പ് സൗത്ത് ലോക്കൽകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴാം മൈലിൽ രാവിലെ ഏഴുമണിക്ക് ലോക്കൽ സെക്രട്ടറി സ.വി ജയന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടന പരിപാടി ലോക്കൽ കമ്മിറ്റി അംഗംസഖാവ് അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ ഏരിയാ കമ്മിറ്റി അംഗം സഖാവ് ടി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം സഖാവ് ടി പ്രകാശൻ സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, പാർട്ടി മെമ്പർമാർ,പാർട്ടി അനുഭാവികൾ എന്നിവർ പങ്കെടുത്തു. കുറ്റിക്കോൽ മുതൽ പൂക്കോട്ടുനട വരെയാണ് തളിപ്പറമ്പ് സൗത്തിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്.

## Article Content

CPI തളിപ്പറമ്പ് സൗത്ത് ലോക്കൽകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴാം മൈലിൽ രാവിലെ ഏഴുമണിക്ക് ലോക്കൽ സെക്രട്ടറി സ.വി ജയന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടന പരിപാടി ലോക്കൽ കമ്മിറ്റി അംഗംസഖാവ് അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ ഏരിയാ കമ്മിറ്റി അംഗം സഖാവ് ടി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം സഖാവ് ടി പ്രകാശൻ സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, പാർട്ടി മെമ്പർമാർ,പാർട്ടി അനുഭാവികൾ എന്നിവർ പങ്കെടുത്തു. കുറ്റിക്കോൽ മുതൽ പൂക്കോട്ടുനട വരെയാണ് തളിപ്പറമ്പ് സൗത്തിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113184/cleaning)