---
title: "നാട്ടുകൂട്ടം ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "medical camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113117/medical-camp"
published_at: "2023-05-07T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645743bd2fa1d_images_(1)00.jfif"
keywords: []
---

# നാട്ടുകൂട്ടം ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ചെറുകുന്ന്: **നാട്ടുകൂട്ടം ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ചെറുകുന്ന് പള്ളിച്ചാലിലെ മുസ്ലിം എൽ.പി നടന്ന ക്യാമ്പ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.നിഷ ഉദ്ഘാടനം ചെയ്തു. നാട്ടുകൂട്ടം പ്രസിഡൻറ് ഡോ.കെ.എച്ച്.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടരി രവിശങ്കർ നമ്പ്യാർ, സ്കൂൾ സെക്രട്ടറി വി.പി. ജമാലുദ്ദീൻ, നഴ്സിങ്ങ് കോർഡിനേറ്റർ രാജു തോമസ്, നാട്ടുകൂട്ടം ട്രഷറർ ജിതേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു.ജനറൽ മെഡിസിൻ, കാർഡിയോളജി, കണ്ണ് പരിശോധന, ഇ.സി.ജി ടെസ്റ്റ്, റാൻഡം ഷുഗർ ടെസ്റ്റ്, ഓക്സിജൻ ടെസ്റ്റ്, പൾസ് ടെസ്റ്റ്, സൗജന്യ മരുന്ന് വിതരണം എന്നിവയാണ്് മെഡിക്കൽ ക്യാമ്പിൽ സൗജന്യമായി ലഭിച്ചത്.

## Article Content

**ചെറുകുന്ന്: **നാട്ടുകൂട്ടം ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ചെറുകുന്ന് പള്ളിച്ചാലിലെ മുസ്ലിം എൽ.പി നടന്ന ക്യാമ്പ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.നിഷ ഉദ്ഘാടനം ചെയ്തു. നാട്ടുകൂട്ടം പ്രസിഡൻറ് ഡോ.കെ.എച്ച്.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടരി രവിശങ്കർ നമ്പ്യാർ, സ്കൂൾ സെക്രട്ടറി വി.പി. ജമാലുദ്ദീൻ, നഴ്സിങ്ങ് കോർഡിനേറ്റർ രാജു തോമസ്, നാട്ടുകൂട്ടം ട്രഷറർ ജിതേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു.ജനറൽ മെഡിസിൻ, കാർഡിയോളജി, കണ്ണ് പരിശോധന, ഇ.സി.ജി ടെസ്റ്റ്, റാൻഡം ഷുഗർ ടെസ്റ്റ്, ഓക്സിജൻ ടെസ്റ്റ്, പൾസ് ടെസ്റ്റ്, സൗജന്യ മരുന്ന് വിതരണം എന്നിവയാണ്് മെഡിക്കൽ ക്യാമ്പിൽ സൗജന്യമായി ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113117/medical-camp)