---
title: "ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ്, പാസ്‌പോര്‍ട്ടും ഉപയോഗിക്കാം; പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം "
english_title: "sabarimala-pilgrimage-spot-booking-tomorrow-onwards"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11310/sabarimala-pilgrimage-spot-booking-tomorrow-onwards"
published_at: "2021-11-17T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194e8f0f3969_shabarimala.jpg"
keywords: []
---

# ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ്, പാസ്‌പോര്‍ട്ടും ഉപയോഗിക്കാം; പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം 

> **Lead Summary:** കൊച്ചി: ശബരിമല ദര്‍ശനം സുഗമമമാക്കാന്‍ വ്യാഴാഴ്ച മുതല്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍. പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതിയെ അറിയിച്ചു. സ്‌പോട്ട് ബുക്കിങ്ങിന് ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐ ഡി എന്നിവയ്ക്ക് പുറമേ പാസ്‌പോര്‍ട്ടും ഉപയോഗിക്കാം. 

## Article Content

കൊച്ചി: ശബരിമല ദര്‍ശനം സുഗമമമാക്കാന്‍ വ്യാഴാഴ്ച മുതല്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍. പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതിയെ അറിയിച്ചു. സ്‌പോട്ട് ബുക്കിങ്ങിന് ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐ ഡി എന്നിവയ്ക്ക് പുറമേ പാസ്‌പോര്‍ട്ടും ഉപയോഗിക്കാം. 

മുന്‍കൂര്‍ബുക്ക് ചെയ്യാത്ത തീര്‍ഥാടകര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. വെര്‍ച്വല്‍ക്യൂവിന് പുറമെയാണിത്. വെര്‍ച്വല്‍ക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയുന്നവിധം സോഫ്റ്റ് വെയറില്‍ മാറ്റംവരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വെര്‍ച്വല്‍ക്യൂവിന്റെ നിയന്ത്രണം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 

**പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം **

ഇടത്താവളങ്ങളിലടക്കം സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ദേവസ്വവും സര്‍ക്കാരും ആലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എവിടെയൊക്കെ സ്‌പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാണെന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11310/sabarimala-pilgrimage-spot-booking-tomorrow-onwards)