---
title: "തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.ആനന്ദകുമാർ നിര്യാതനായി "
english_title: "p anandakumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112977/p-anandakumar"
published_at: "2023-05-06T17:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64563f45d04de_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.ആനന്ദകുമാർ നിര്യാതനായി 

> **Lead Summary:** **തളിപ്പറമ്പ: **കോൺഗ്രസ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി പൂമംഗലം കണിച്ചാമിലെ പി.ആനന്ദകുമാർ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. പരിയാരം അർബൻ കോ-ഓപ്പറെറ്റീവ് സൊസൈറ്റി, തളിപ്പറമ്പ മോട്ടോർ ട്രാൻസ്പോർട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ പ്രസിഡണ്ടായിരുന്നു. ഭാര്യ: കൃഷ്ണപ്രഭ (അധ്യാപിക തളിപറമ്പ സീതി സാഹിബ് എച്ച്.എസ്.എസ്) പരേതരായ കുഞ്ഞമ്പുവിന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ : പരേതരായ ഭാസ്ക്കരൻ , രാജൻ . ഭൗതികശരീരം നാളെ (ഞായർ ) രാവിലെ 9:30 മുതൽ തളിപ്പറമ്പ കോൺഗ്രസ് മന്ദിരത്തിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് സ്വവസതിയിൽ എത്തിച്ച ശേഷം ഉച്ചയോടെ പൂമംഗലത്ത് സംസ്ക്കരിക്കും 

## Article Content

**തളിപ്പറമ്പ: **കോൺഗ്രസ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി പൂമംഗലം കണിച്ചാമിലെ പി.ആനന്ദകുമാർ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. പരിയാരം അർബൻ കോ-ഓപ്പറെറ്റീവ് സൊസൈറ്റി, തളിപ്പറമ്പ മോട്ടോർ ട്രാൻസ്പോർട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ പ്രസിഡണ്ടായിരുന്നു. ഭാര്യ: കൃഷ്ണപ്രഭ (അധ്യാപിക തളിപറമ്പ സീതി സാഹിബ് എച്ച്.എസ്.എസ്) പരേതരായ കുഞ്ഞമ്പുവിന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ : പരേതരായ ഭാസ്ക്കരൻ , രാജൻ . ഭൗതികശരീരം നാളെ (ഞായർ ) രാവിലെ 9:30 മുതൽ തളിപ്പറമ്പ കോൺഗ്രസ് മന്ദിരത്തിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് സ്വവസതിയിൽ എത്തിച്ച ശേഷം ഉച്ചയോടെ പൂമംഗലത്ത് സംസ്ക്കരിക്കും 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112977/p-anandakumar)