---
title: "എം.ഡി എം.എ.യുമായി യുവാവ് പിടിയിൽ "
english_title: "Mdma "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112814/mdma"
published_at: "2023-05-05T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645533d2f1162_arrest-1.jpg"
keywords: []
---

# എം.ഡി എം.എ.യുമായി യുവാവ് പിടിയിൽ 

> **Lead Summary:** **പഴയങ്ങാടി: **മാരക ലഹരിമരുന്നായ എം.ഡി എം.എ.യുമായി യുവാവിനെ പഴയങ്ങാടി പോലീസിൻ്റെ സഹായത്തോടെ റൂറൽ ജില്ലാ പോലീസ് മേധാവിയുടെലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. പുതിയങ്ങാടി ഉത്താരം പളളിക്ക് സമീപം താമസിക്കുന്ന അഴീക്കോടൻ വീട്ടിൽ ഫർ ഹാനെ യാണ് പോലീസ് ഇൻസ്പെക്ടർടി എൻ. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽഎസ്.ഐ.രൂപാ മധുസൂദനൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർ ജോഷി ജസ്റ്റിസ്, സിവിൽ പോലീസ് ഓഫീസർ ചന്ദ്രകുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്നലെ രാത്രി 10 മണിയോടെ പുതിയങ്ങാടിയിൽ വെച്ചാണ് 350 മില്ലിഗ്രാം എം.ഡി എം എ യു മായി യുവാവ് പിടിയിലായത്. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് യുവാവിനെ കുറച്ചു നാളുകളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്നുമായിഇയാൾ സഞ്ചരിച്ച കെ എൽ.86. എ .3930 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരിൽ നിന്നും എം.ഡി.എം എ.എത്തിച്ച് മാടായി ,പുതിയങ്ങാടി ഭാഗങ്ങളിൽ വിൽപന നടത്തുന്നുണ്ടെന്ന ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

## Article Content

**പഴയങ്ങാടി: **മാരക ലഹരിമരുന്നായ എം.ഡി എം.എ.യുമായി യുവാവിനെ പഴയങ്ങാടി പോലീസിൻ്റെ സഹായത്തോടെ റൂറൽ ജില്ലാ പോലീസ് മേധാവിയുടെലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. പുതിയങ്ങാടി ഉത്താരം പളളിക്ക് സമീപം താമസിക്കുന്ന അഴീക്കോടൻ വീട്ടിൽ ഫർ ഹാനെ യാണ് പോലീസ് ഇൻസ്പെക്ടർടി എൻ. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽഎസ്.ഐ.രൂപാ മധുസൂദനൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർ ജോഷി ജസ്റ്റിസ്, സിവിൽ പോലീസ് ഓഫീസർ ചന്ദ്രകുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്നലെ രാത്രി 10 മണിയോടെ പുതിയങ്ങാടിയിൽ വെച്ചാണ് 350 മില്ലിഗ്രാം എം.ഡി എം എ യു മായി യുവാവ് പിടിയിലായത്. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് യുവാവിനെ കുറച്ചു നാളുകളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്നുമായിഇയാൾ സഞ്ചരിച്ച കെ എൽ.86. എ .3930 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരിൽ നിന്നും എം.ഡി.എം എ.എത്തിച്ച് മാടായി ,പുതിയങ്ങാടി ഭാഗങ്ങളിൽ വിൽപന നടത്തുന്നുണ്ടെന്ന ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112814/mdma)