---
title: "ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില"
english_title: "gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112676/gold-rate"
published_at: "2023-05-05T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64549c3e34e97_gold.jfif"
keywords: []
---

# ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

> **Lead Summary:** **തിരുവനന്തപുരം: **ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 1200 രൂപയുടെ വൻ കുതിച്ചുചാട്ടമാണ് സ്വർണവിലയിലുണ്ടായത്.

## Article Content

**തിരുവനന്തപുരം: **ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 1200 രൂപയുടെ വൻ കുതിച്ചുചാട്ടമാണ് സ്വർണവിലയിലുണ്ടായത്.

വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45760 രൂപയാണ്. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയിലേക്ക് എത്തിയോടെയാണ് സംസ്ഥാനത്ത് സ്വർണവില കുതിച്ചത്. ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ച സ്വർണ വിലയെ ഉയർത്തുകയാണ്.കഴിഞ്ഞ മാസം 14 നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് വിലയിൽ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112676/gold-rate)