---
title: "ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥയ്ക്ക് സ്വീകരണം നൽകി"
english_title: "banking rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112671/banking-rally"
published_at: "2023-05-05T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64549aad55490_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥയ്ക്ക് സ്വീകരണം നൽകി

> **Lead Summary:** **തളിപ്പറമ്പ:** ബാങ്ക് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥയ്ക്ക് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ സ്വീകരണം നൽകി. കല്യാശ്ശേരി എം എൽ എ എം വിജിൻ ജാഥാ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജാഥാ സ്വീകരണ കമ്മിറ്റി ചെയർമാൻ കെ കരുണാകരൻ അധ്യക്ഷത വഹിച്ചു. BEFI സംസ്ഥാന ജനറൽ സെക്രട്ടറി സനിൽ ബാബു, എം. മിഥുൻ, അമൽ രവി, പി.എച്ച് വിനീത, ജില്ലാ സെക്രട്ടറി പി രാജേഷ്, തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി എം ശ്രീരാഗ്, ഏരിയാ പ്രസിഡണ്ട് കെ എം ചന്ദ്രബാബു എം.വി.ലിജു, ടോമി മൈക്കിൾ, സി.പി. സൗന്ദർരാജ്, ടി.ആർ.രാജൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജാഥാ ക്യാപ്റ്റന് ഹാരാർപണം നടത്തി. തളിപ്പറമ്പിലെ സ്വീകരണത്തിനു ശേഷം ജില്ലയിൽ മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി, കണ്ണൂർ തുടങ്ങിയ കേന്ദ്രങ്ങളിലും സ്വീകരണം നൽകും. വൈകുന്നേരം കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സമാപന പൊതുയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്യും.

## Article Content

**തളിപ്പറമ്പ:** ബാങ്ക് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥയ്ക്ക് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ സ്വീകരണം നൽകി. കല്യാശ്ശേരി എം എൽ എ എം വിജിൻ ജാഥാ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജാഥാ സ്വീകരണ കമ്മിറ്റി ചെയർമാൻ കെ കരുണാകരൻ അധ്യക്ഷത വഹിച്ചു. BEFI സംസ്ഥാന ജനറൽ സെക്രട്ടറി സനിൽ ബാബു, എം. മിഥുൻ, അമൽ രവി, പി.എച്ച് വിനീത, ജില്ലാ സെക്രട്ടറി പി രാജേഷ്, തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി എം ശ്രീരാഗ്, ഏരിയാ പ്രസിഡണ്ട് കെ എം ചന്ദ്രബാബു എം.വി.ലിജു, ടോമി മൈക്കിൾ, സി.പി. സൗന്ദർരാജ്, ടി.ആർ.രാജൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജാഥാ ക്യാപ്റ്റന് ഹാരാർപണം നടത്തി. തളിപ്പറമ്പിലെ സ്വീകരണത്തിനു ശേഷം ജില്ലയിൽ മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി, കണ്ണൂർ തുടങ്ങിയ കേന്ദ്രങ്ങളിലും സ്വീകരണം നൽകും. വൈകുന്നേരം കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സമാപന പൊതുയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112671/banking-rally)