---
title: "നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ"
english_title: "theft case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112650/theft-case"
published_at: "2023-05-05T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64547c9128e98_news-card.jpg"
keywords: []
---

# നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ

> **Lead Summary:** നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ. ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ മഞ്ഞക്കാട് ക്രിസ്റ്റ്യൻ പള്ളിയിൽ നിന്നു ഏപ്രിൽ 26 ന് രാത്രി റബ്ബർ മോഷ്ടിച്ച പ്രതിയായ കാസർഗോഡ് മലാങ്കടവ് ചവറഗിരി സ്വദേശി തോമസ് ചാക്കോ എന്ന ഓലിക്കൽ ഷിനോജിനെ എസ് ഐ ഷാജി മലാങ്കടവ് വെച്ച് അറസ്റ്റ് ചെയ്തു. കണ്ണൂർ കാസർഗോഡ് ജില്ലയിലെ നിരവധി മോഷണ കേസ്സിലെ പ്രതിയാണിയാൾ. പകൽ കാറിൽ കറങ്ങി കണ്ടെത്തി പിന്നീട് രാത്രിയാണ് ഇയാൾ കൃത്യം നടത്താറ്. പകൽ സമയം ആട്, കോഴി എന്നിവ കണ്ടാൽ അതിനെയും മോഷ്ടിക്കുന്നതാണ് പതിവ്. എസ് ഐ നാരായണൻ നമ്പൂതിരി, എ എസ് ഐ ഹബീബ് സ്ക്വാഡംഗം സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്ത് എസ് സി പി ഓ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

## Article Content

നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ. ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ മഞ്ഞക്കാട് ക്രിസ്റ്റ്യൻ പള്ളിയിൽ നിന്നു ഏപ്രിൽ 26 ന് രാത്രി റബ്ബർ മോഷ്ടിച്ച പ്രതിയായ കാസർഗോഡ് മലാങ്കടവ് ചവറഗിരി സ്വദേശി തോമസ് ചാക്കോ എന്ന ഓലിക്കൽ ഷിനോജിനെ എസ് ഐ ഷാജി മലാങ്കടവ് വെച്ച് അറസ്റ്റ് ചെയ്തു. കണ്ണൂർ കാസർഗോഡ് ജില്ലയിലെ നിരവധി മോഷണ കേസ്സിലെ പ്രതിയാണിയാൾ. പകൽ കാറിൽ കറങ്ങി കണ്ടെത്തി പിന്നീട് രാത്രിയാണ് ഇയാൾ കൃത്യം നടത്താറ്. പകൽ സമയം ആട്, കോഴി എന്നിവ കണ്ടാൽ അതിനെയും മോഷ്ടിക്കുന്നതാണ് പതിവ്. എസ് ഐ നാരായണൻ നമ്പൂതിരി, എ എസ് ഐ ഹബീബ് സ്ക്വാഡംഗം സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്ത് എസ് സി പി ഓ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112650/theft-case)