---
title: "കൂട്ടുകുടുംബമായി താമസിക്കുന്ന ബി പി എൽ റേഷൻ കാർഡ് ഉടമകളെ വേട്ടയാടാൻ അനുവദിക്കില്ല - യൂത്ത് ലീഗ്"
english_title: "youth league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112644/youth-league"
published_at: "2023-05-05T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64547a49331a3_news-card.jpg"
keywords: []
---

# കൂട്ടുകുടുംബമായി താമസിക്കുന്ന ബി പി എൽ റേഷൻ കാർഡ് ഉടമകളെ വേട്ടയാടാൻ അനുവദിക്കില്ല - യൂത്ത് ലീഗ്

> **Lead Summary:** **തളിപ്പറമ്പ:** പട്ടിണിപ്പാവങ്ങളുട അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ പിണറായി സർക്കാരിന്റെ വിചിത്രമായ ബി പി എൽ റേഷൻ കാർഡ് റദ്ധാക്കൽ മാനദണ്ഡത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുൻസിപ്പൽ കമ്മറ്റി തളിപ്പറമ്പ് സപ്ലൈ ഓഫീസറെ കണ്ട് പരാതി ബോധിപ്പിച്ചു. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകി വരുന്ന സാമ്പത്തിക സംവരണ മാനദണ്ഡത്തിൽ നിന്ന് പോലും 1000 സ്ക്വയർ ഫീറ്റിന് മുകളിലുള്ളവർക്ക് സംവരണത്തിന് അർഹരല്ല എന്ന ക്രൈറ്റീരിയ ഒഴിവാക്കിയിട്ടും കഞ്ഞിക്ക് വകയില്ലാത്ത പട്ടിണിപ്പാവങ്ങളുടെ അർഹമായ അവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ ബി പി എൽ കാർഡുകൾ റദ്ധ് ചെയ്യുന്നതിന് വിചിത്രമായ മാനദണ്ഡവുമായി ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് സപ്ലൈ ഓഫീസറുമായുള്ള ചർച്ചയിൽ യൂത്ത് ലീഗ് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

## Article Content

**തളിപ്പറമ്പ:** പട്ടിണിപ്പാവങ്ങളുട അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ പിണറായി സർക്കാരിന്റെ വിചിത്രമായ ബി പി എൽ റേഷൻ കാർഡ് റദ്ധാക്കൽ മാനദണ്ഡത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുൻസിപ്പൽ കമ്മറ്റി തളിപ്പറമ്പ് സപ്ലൈ ഓഫീസറെ കണ്ട് പരാതി ബോധിപ്പിച്ചു. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകി വരുന്ന സാമ്പത്തിക സംവരണ മാനദണ്ഡത്തിൽ നിന്ന് പോലും 1000 സ്ക്വയർ ഫീറ്റിന് മുകളിലുള്ളവർക്ക് സംവരണത്തിന് അർഹരല്ല എന്ന ക്രൈറ്റീരിയ ഒഴിവാക്കിയിട്ടും കഞ്ഞിക്ക് വകയില്ലാത്ത പട്ടിണിപ്പാവങ്ങളുടെ അർഹമായ അവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ ബി പി എൽ കാർഡുകൾ റദ്ധ് ചെയ്യുന്നതിന് വിചിത്രമായ മാനദണ്ഡവുമായി ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് സപ്ലൈ ഓഫീസറുമായുള്ള ചർച്ചയിൽ യൂത്ത് ലീഗ് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

അനർഹമായി ബി പി എൽ കാർഡ് സ്വന്തമാക്കിയവരെ ഇറക്കി വിടുന്നതിന്റെ ഭാഗമായുള്ള പുതിയ മാനദണ്ഡമാണ് 1000 സ്ക്വയർഫിറ്റിന് മുകളിലുള്ളവർ കൂട്ടുകുടുംബമായി തറവാട് വീട്ടിൽ താമസിക്കുന്നവരാണെങ്കിലും BPL കാർഡിന് പുറത്ത് പോകണമെന്ന ഗവർമെന്റിന്റെ നിർദേശം മൂലം നൂറും ഇരുന്നൂറും അവകാശികളുള്ള തറവാട് വീട്ടിൽ താമസിക്കുന്ന കുടുംബങ്ങൾ നെട്ടോട്ടമോടുകയാണ്. ഇതിന്റെ ഭാഗമായാണ് യൂത്ത് ലീഗ് മുൻസിപ്പൽ ഭാരവാഹികൾ സപ്ലൈ ഓഫിസറെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വീടിന്റെ വിസ്തീർണ്ണം നോക്കി ബി പി എൽ അവകാശികളെ തീരുമാനിക്കുന്ന നടപടിയുമായി മുന്നോട്ട് പോവില്ലെന്നും വീടിന്റെ കാലപ്പഴക്കം തെളിയിക്കുന്ന Age certificate ഉം വീട് സ്വന്തമെല്ലെന്നും തറവാട്ടിലാണ് താമസിക്കുന്നതെന്നുള്ള ലെറ്റർ സപ്ലൈ ഓഫിസിൽ സമർപ്പിച്ചാൽ ഉദ്യോഗസ്ഥർ വീടുകളിൽ വന്ന് അന്വേഷിച്ച് അർഹതപ്പെട്ടവരാണെങ്കിൽ ബി പി എൽ കാർഡിൽ നിന്ന് ഒഴിവാക്കില്ലെന്നു താലൂക്ക് സപ്ലൈ ഓഫീസർ ഷാജൻ ഐ കെ യൂത്ത് ലീഗ് ഭാരവാഹികൾക് ഉറപ്പ് നൽകി! ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും, സഹായത്തിനും ബന്ധപ്പെടുക... 9746606068 9847369676

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112644/youth-league)