---
title: "ഭാര്യക്കും പെൺമക്കൾക്കും മര്‍ദ്ദനം: യുവാവിനെതിരെ കേസ്"
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112601/case"
published_at: "2023-05-04T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453db8a1fc96_Police-Jeep.jpg"
keywords: []
---

# ഭാര്യക്കും പെൺമക്കൾക്കും മര്‍ദ്ദനം: യുവാവിനെതിരെ കേസ്

> **Lead Summary:** പയ്യന്നൂര്‍: മദ്യലഹരിയിൽ വീട്ടിലെത്തിയ പിതാവ് അമ്മയെ മര്‍ദ്ദിക്കുന്നതുകണ്ട് തടയാനെത്തിയ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍മക്കള്‍ക്കും മർദ്ദനം .ഭാര്യയുടെ പരാതിയില്‍ ജുവനല്‍ ജസ്റ്റീസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉൾപ്പെടെ ചുമത്തി യുവാവിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

## Article Content

പയ്യന്നൂര്‍: മദ്യലഹരിയിൽ വീട്ടിലെത്തിയ പിതാവ് അമ്മയെ മര്‍ദ്ദിക്കുന്നതുകണ്ട് തടയാനെത്തിയ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍മക്കള്‍ക്കും മർദ്ദനം .ഭാര്യയുടെ പരാതിയില്‍ ജുവനല്‍ ജസ്റ്റീസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉൾപ്പെടെ ചുമത്തി യുവാവിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

കരിവെള്ളൂര്‍ പാലക്കുന്ന് വടക്കുമ്പാട് താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് രാജേഷിനെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8 മണിക്കാണ് സംഭവം.മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നതിനിടെ ബഹളം കേട്ട് തടയാനെത്തിയ 11ഉം, 7 ഉം വയസുള്ള രണ്ടുപെണ്‍മക്കളേയും മര്‍ദിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112601/case)