---
title: "അംഗപരിമിതരടങ്ങിയ കുടുംബത്തിന്റെ ഉപജീവന മാർഗമായ കാടകളെ മോഷ്ടിച്ചു"
english_title: "The quails, the livelihood of a limited family, were stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11251/the-quails-the-livelihood-of-a-limited-family-were-stolen"
published_at: "2021-11-17T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194b2d90dbaa_news card web.jpg"
keywords: []
---

# അംഗപരിമിതരടങ്ങിയ കുടുംബത്തിന്റെ ഉപജീവന മാർഗമായ കാടകളെ മോഷ്ടിച്ചു

> **Lead Summary:** **ഇരിട്ടി : **അംഗപരിമിതരുള്ള കുടുംബത്തിൻ്റെ ഉപജീവനമാർഗ്ഗമായിരുന്ന കാടകളെ രാത്രിയുടെ മറവിൽ മോഷ്ടിച്ചു. ഇരിട്ടി കീഴൂർകുന്നിലെ കീഴാത്ര രാധാമണിയുടെ നൂറിലേറെ കാടകളെയാണ് ചൊവ്വാഴ്ച പുലർച്ചയോടെ കൂടിന്റെ പൂട്ട് തകർത്ത് മോഷ്ടിച്ചത്.

## Article Content

**ഇരിട്ടി : **അംഗപരിമിതരുള്ള കുടുംബത്തിൻ്റെ ഉപജീവനമാർഗ്ഗമായിരുന്ന കാടകളെ രാത്രിയുടെ മറവിൽ മോഷ്ടിച്ചു. ഇരിട്ടി കീഴൂർകുന്നിലെ കീഴാത്ര രാധാമണിയുടെ നൂറിലേറെ കാടകളെയാണ് ചൊവ്വാഴ്ച പുലർച്ചയോടെ കൂടിന്റെ പൂട്ട് തകർത്ത് മോഷ്ടിച്ചത്.

ഇതിൽ ഇരുപതോളം കാടകളെ കൂടിന് സമീപം വീട്ടുമുറ്റത്ത് ചത്ത നിലയിലും കണ്ടെത്തി. വീട്ടുടമ ഇരിട്ടി പോലീസിൽ പരാതി നൽകി.

രാധാമണി വിധവയാണ് . 74 വയസുള്ള അമ്മ ചന്ദ്രികയും, അവിവാഹിതയായ സഹോദരി അശ്വതിയും അംഗപരിമിതരാണ്. കാട വളർത്തലിലൂടെ ലഭിക്കുന്ന വരുമാനമാണ് രാധാമണിയുടേയും കുടുംബത്തിന്റെയും ആശ്രയം.

ആലുവയിൽ താമസക്കാരായ രാധാമണി ഒന്നര മാസം മുമ്പാണ് കീഴൂർ കുന്നിൽ വീട് വാങ്ങി താമസം തുടങ്ങിയത്. ആലുവയിലും കാടകൃഷി തന്നെ ആയിരുന്നു ഇവരുടെ ഉപജീവനമാർഗ്ഗം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11251/the-quails-the-livelihood-of-a-limited-family-were-stolen)