---
title: "തമിഴ്നാട്ടിലെ കൊലപാതക കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂർ പോലീസിന്റെ പിടിയിൽ"
english_title: "couples arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112474/couples-arrested"
published_at: "2023-05-04T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453488460d16_news-card.jpg"
keywords: []
---

# തമിഴ്നാട്ടിലെ കൊലപാതക കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂർ പോലീസിന്റെ പിടിയിൽ

> **Lead Summary:** **കണ്ണൂർ: **കാമുകിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെട്ട തമിഴ്നാട് സ്വദേശിയായ യുവാവും ഗർഭിണിയായ ഭാര്യയും കണ്ണൂരിൽ പിടിയിൽ. തമിഴനാട് പൊള്ളാച്ചി മഹാലിംഗപുരം സ്വദേശി സുജയ് , ഭാര്യ മലയാളിയായ കോട്ടയം സ്വദേശിനി രേഷ്മ എന്നിവരെയാണ് കണ്ണൂർ എ.സി.പി.ടി.കെ.രത്നകുമാറിന് ലഭിച്ച വിവരത്തെ തുടർന്ന് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ, തമിഴ്നാട് ക്രൈം സ്ക്വാഡ് പോലീസ് സംഘത്തിലെ എസ്.ഐ. നാഗരാജ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂരിലെ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടിയത്.ഇന്ന് പുലർച്ചെ 2 മണിയോടെ താവക്കര മുത്തപ്പൻ ക്ഷേത്രറോഡിലെ സ്വകാര്യ റസിഡൻസിയിൽ നിന്നാണ് പ്രതികൾ പോലീസ് പിടിയിലായത്.ഇവർ സഞ്ചരിച്ച ടി. എൻ. 66. എ.ജെ.9613 നമ്പർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികളെ തമിഴ്നാട് പോലീസ് മഹാലിംഗപുരത്തേക്ക് കൊണ്ടു പോയി. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് സുജയ് യുടെ തമിഴ്നാട് സ്വദേശിനിയായ കാമുകിയെ ഭാര്യയും ചേർന്ന് കൊലപ്പെടുത്തിയത്.തുടർന്ന് ഇരുവരും ബൈക്കിൽ പാലക്കാട് വഴി മലപ്പുറം കരിങ്കല്ലത്താണി വഴി കോഴിക്കോട്ടേക്കും തുടർന്ന് കണ്ണൂരിലെത്തി ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്.കൊല കുറ്റത്തിന് ഇരുവർക്കുമെതിരെ കേസെടുത്തിരുന്ന തമിഴ് നാട് മഹാലിംഗപുരം പോലീസ് പ്രദേശത്തെ നീരീക്ഷണ ക്യാമറയുടെയും സൈബർ സെല്ലിൻ്റെ സഹായത്തോടെയും അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികൾ കണ്ണൂരിലേക്ക് കടന്നതായ മൊബെൽ ടവർ ലൊക്കേഷൻ ലഭിച്ചത്.തുടർന്ന് ടൗൺ പോലീസ് നടത്തിയ തെരച്ചലിൽ നിരീക്ഷണ കാമറകൾ പരിശോധിച്ചപ്പോഴാണ് ബൈക്കിൽ ഇരുവരും സഞ്ചരിക്കുന്ന ദൃശ്യം ലഭിച്ചത്.പിൻതുടർന്ന പോലീസ് സംഘം ഇന്ന് പുലർച്ചെ താവക്കരയിലെ ലോഡ്ജിൽ വെച്ചാണ് പ്രതികളെ പിടികൂടി തമിഴ്നാട് പോലീസിന് കൈമാറിയത്. 

## Article Content

**കണ്ണൂർ: **കാമുകിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെട്ട തമിഴ്നാട് സ്വദേശിയായ യുവാവും ഗർഭിണിയായ ഭാര്യയും കണ്ണൂരിൽ പിടിയിൽ. തമിഴനാട് പൊള്ളാച്ചി മഹാലിംഗപുരം സ്വദേശി സുജയ് , ഭാര്യ മലയാളിയായ കോട്ടയം സ്വദേശിനി രേഷ്മ എന്നിവരെയാണ് കണ്ണൂർ എ.സി.പി.ടി.കെ.രത്നകുമാറിന് ലഭിച്ച വിവരത്തെ തുടർന്ന് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ, തമിഴ്നാട് ക്രൈം സ്ക്വാഡ് പോലീസ് സംഘത്തിലെ എസ്.ഐ. നാഗരാജ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂരിലെ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടിയത്.ഇന്ന് പുലർച്ചെ 2 മണിയോടെ താവക്കര മുത്തപ്പൻ ക്ഷേത്രറോഡിലെ സ്വകാര്യ റസിഡൻസിയിൽ നിന്നാണ് പ്രതികൾ പോലീസ് പിടിയിലായത്.ഇവർ സഞ്ചരിച്ച ടി. എൻ. 66. എ.ജെ.9613 നമ്പർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികളെ തമിഴ്നാട് പോലീസ് മഹാലിംഗപുരത്തേക്ക് കൊണ്ടു പോയി. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് സുജയ് യുടെ തമിഴ്നാട് സ്വദേശിനിയായ കാമുകിയെ ഭാര്യയും ചേർന്ന് കൊലപ്പെടുത്തിയത്.തുടർന്ന് ഇരുവരും ബൈക്കിൽ പാലക്കാട് വഴി മലപ്പുറം കരിങ്കല്ലത്താണി വഴി കോഴിക്കോട്ടേക്കും തുടർന്ന് കണ്ണൂരിലെത്തി ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്.കൊല കുറ്റത്തിന് ഇരുവർക്കുമെതിരെ കേസെടുത്തിരുന്ന തമിഴ് നാട് മഹാലിംഗപുരം പോലീസ് പ്രദേശത്തെ നീരീക്ഷണ ക്യാമറയുടെയും സൈബർ സെല്ലിൻ്റെ സഹായത്തോടെയും അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികൾ കണ്ണൂരിലേക്ക് കടന്നതായ മൊബെൽ ടവർ ലൊക്കേഷൻ ലഭിച്ചത്.തുടർന്ന് ടൗൺ പോലീസ് നടത്തിയ തെരച്ചലിൽ നിരീക്ഷണ കാമറകൾ പരിശോധിച്ചപ്പോഴാണ് ബൈക്കിൽ ഇരുവരും സഞ്ചരിക്കുന്ന ദൃശ്യം ലഭിച്ചത്.പിൻതുടർന്ന പോലീസ് സംഘം ഇന്ന് പുലർച്ചെ താവക്കരയിലെ ലോഡ്ജിൽ വെച്ചാണ് പ്രതികളെ പിടികൂടി തമിഴ്നാട് പോലീസിന് കൈമാറിയത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112474/couples-arrested)