---
title: "റോളർ ആൻഡ് ഫ്ലോർ മിൽ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെതിരെ കേസ്"
english_title: "case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112446/case"
published_at: "2023-05-04T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64533190caf05_1.jfif"
keywords: []
---

# റോളർ ആൻഡ് ഫ്ലോർ മിൽ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെതിരെ കേസ്

> **Lead Summary:** റോളർ ആൻഡ് ഫ്ലോർ മിൽ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെതിരെ കേസ്. പറശ്ശിനിക്കടവ് ആന്തൂരിൽ സ്ഥിതി ചെയ്യുന്ന സത്യം റോളർ ആൻഡ് ഫ്ലോർമിൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമ ഹരികുമാർ ടി.വിയുടെ പരാതിയിൽ വാനൂർ കേരള പറമ്പ് ഹൗസിൽ അജീഷ് വി എന്നയാൾക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കോടതി നിർദ്ദേശപ്രകാരം കേസെടുത്തത്. സത്യം റോളർ ആൻഡ് ഫ്ലോർമിൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും ഓർഡർ പ്രകാരം അയക്കുന്ന ഉൽപ്പന്നങ്ങളുടെ വില സ്വീകരിക്കാൻ ചുമതലയുണ്ടായ ഇയാൾ 2022-23 സാമ്പത്തിക വർഷത്തിൽ സ്ഥാപനത്തെ ചതിക്കണം എന്നുള്ള ഉദ്ദേശത്തോടെ വിവിധ സ്ഥാപനങ്ങളിൽ നിന്നും 17,14,110 രൂപ കൈപ്പറ്റി പണം അപഹരിച്ചെന്നാണ് പരാതി.

## Article Content

റോളർ ആൻഡ് ഫ്ലോർ മിൽ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെതിരെ കേസ്. പറശ്ശിനിക്കടവ് ആന്തൂരിൽ സ്ഥിതി ചെയ്യുന്ന സത്യം റോളർ ആൻഡ് ഫ്ലോർമിൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമ ഹരികുമാർ ടി.വിയുടെ പരാതിയിൽ വാനൂർ കേരള പറമ്പ് ഹൗസിൽ അജീഷ് വി എന്നയാൾക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കോടതി നിർദ്ദേശപ്രകാരം കേസെടുത്തത്. സത്യം റോളർ ആൻഡ് ഫ്ലോർമിൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും ഓർഡർ പ്രകാരം അയക്കുന്ന ഉൽപ്പന്നങ്ങളുടെ വില സ്വീകരിക്കാൻ ചുമതലയുണ്ടായ ഇയാൾ 2022-23 സാമ്പത്തിക വർഷത്തിൽ സ്ഥാപനത്തെ ചതിക്കണം എന്നുള്ള ഉദ്ദേശത്തോടെ വിവിധ സ്ഥാപനങ്ങളിൽ നിന്നും 17,14,110 രൂപ കൈപ്പറ്റി പണം അപഹരിച്ചെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112446/case)