---
title: "വിസ്‌ഡം സ്റ്റുഡന്റസ് 'സമ്മറൈസ്' അവധികാല മതപഠന ക്ലാസ്സിന് തളിപ്പറമ്പ മണ്ഡലത്തിൽ തുടക്കമായി"
english_title: "summerise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112437/summerise"
published_at: "2023-05-04T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645329e9477c9_news-card.jpg"
keywords: []
---

# വിസ്‌ഡം സ്റ്റുഡന്റസ് 'സമ്മറൈസ്' അവധികാല മതപഠന ക്ലാസ്സിന് തളിപ്പറമ്പ മണ്ഡലത്തിൽ തുടക്കമായി

> **Lead Summary:** > **തളിപ്പറമ്പ :**അവധികാലം അറിവിന്‌ തണലിൽ എന്ന പ്രമേയത്തിൽ വിസ്‌ഡം സ്റ്റുഡന്റസ് ഇസ്ലാമിക്‌ ഓർഗനൈസഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'സമ്മറൈസ്' അവധികാല മതപഠന ക്ലാസ്സിന് തളിപ്പറമ്പ മണ്ഡലത്തിൽ തുടക്കമായി. ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർത്ഥികൾകായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസഷൻ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി. കെ ഹാഷിം നിർവഹിച്ചു. ആശംസ അറീച്ചു കൊണ്ട് വിസ്‌ഡം യൂത്ത് ഓർഗനൈസഷൻ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ. എം റഫീഖ് സംസാരിച്ചു. "റമദാനിൽ നേടിയ നന്മകൾ നിലനിർത്താം." എന്ന വിഷയത്തിൽ റാഷിദ്‌ സ്വലാഹി വിദ്യാർത്ഥികളുമായി സംസാരിച്ചു .സ്വാലിഹ് മുജീബ് സ്വാഗതവും ഹാഷിം ശിഹാബ് നന്ദിയും പറഞ്ഞു. മെയ്‌ 3 മുതൽ 12 വരെ തളിപറമ്പ് മന്ന സലഫി സെന്ററിൽ വെച്ച് നടക്കുന്ന സമ്മറൈസ് ക്ലാസുകളിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് കൊണ്ട് ശരീഫ് കാര, സഫ്‌വാൻ ബറാമി അൽ ഹികമി, ഷാനിബ് അൽ ഹികമി, ജാഫർ കാവുംപടി, ടി. കെ ഉബൈദ്,സഫീർ അൽ ഹികമി, അബ്ബാസ് ഹാമിദ്, , മിർസബ് അൽ ഹികമി തുടങ്ങിയവർ സംസാരിക്കും.

## Article Content

> **തളിപ്പറമ്പ :**അവധികാലം അറിവിന്‌ തണലിൽ എന്ന പ്രമേയത്തിൽ വിസ്‌ഡം സ്റ്റുഡന്റസ് ഇസ്ലാമിക്‌ ഓർഗനൈസഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'സമ്മറൈസ്' അവധികാല മതപഠന ക്ലാസ്സിന് തളിപ്പറമ്പ മണ്ഡലത്തിൽ തുടക്കമായി. ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർത്ഥികൾകായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസഷൻ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി. കെ ഹാഷിം നിർവഹിച്ചു. ആശംസ അറീച്ചു കൊണ്ട് വിസ്‌ഡം യൂത്ത് ഓർഗനൈസഷൻ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ. എം റഫീഖ് സംസാരിച്ചു. "റമദാനിൽ നേടിയ നന്മകൾ നിലനിർത്താം." എന്ന വിഷയത്തിൽ റാഷിദ്‌ സ്വലാഹി വിദ്യാർത്ഥികളുമായി സംസാരിച്ചു .സ്വാലിഹ് മുജീബ് സ്വാഗതവും ഹാഷിം ശിഹാബ് നന്ദിയും പറഞ്ഞു. മെയ്‌ 3 മുതൽ 12 വരെ തളിപറമ്പ് മന്ന സലഫി സെന്ററിൽ വെച്ച് നടക്കുന്ന സമ്മറൈസ് ക്ലാസുകളിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് കൊണ്ട് ശരീഫ് കാര, സഫ്‌വാൻ ബറാമി അൽ ഹികമി, ഷാനിബ് അൽ ഹികമി, ജാഫർ കാവുംപടി, ടി. കെ ഉബൈദ്,സഫീർ അൽ ഹികമി, അബ്ബാസ് ഹാമിദ്, , മിർസബ് അൽ ഹികമി തുടങ്ങിയവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112437/summerise)