---
title: "എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് സബ് ട്രഷറികൾക്കു മുന്നിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു"
english_title: "n g o association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112434/n-g-o-association"
published_at: "2023-05-04T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64532739ee9b2_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് സബ് ട്രഷറികൾക്കു മുന്നിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **കേരള എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ആനുകൂല്യനിഷേധത്തിനെതിരെ തളിപ്പറമ്പ്, ആലക്കോട് സബ്ട്രഷറി ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. കുടിശ്ശികയായ 15 ശതമാനം ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധാഗ്നി സംഘടിപ്പിച്ചത്.

## Article Content

**തളിപ്പറമ്പ: **കേരള എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ആനുകൂല്യനിഷേധത്തിനെതിരെ തളിപ്പറമ്പ്, ആലക്കോട് സബ്ട്രഷറി ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. കുടിശ്ശികയായ 15 ശതമാനം ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധാഗ്നി സംഘടിപ്പിച്ചത്.

തളിപ്പറമ്പ് സബ് ട്രഷറിക്ക് മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻകുട്ടി മനിയേരി ഉദ്ഘാടനംചെയ്തു.എൻ ജി ഒ അസോസിയേഷൻ നേതാക്കളായ അഷ്റഫ് ഇരിവേരി, പി.സി.സാബു, ടി നാരായണൻ.എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ് എം.സനീഷ് അദ്ധ്യക്ഷത വഹിച്ചു.ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിൻ വർഗീസ് സ്വാഗതവും വി.വിശ്രീകാന്ത് നന്ദിയുo രേഖപ്പെടുത്തി.കെ.പി.സി.ഹാരിസ്, കെ.പി.പോൾ ,കെ.വിപ്രശാന്തൻ., ടി.ജി.ഷാജി ,കെ.വി ഹരിദാസൻ, കെ.ഗായത്രി, ഒ. സറീന, എം.ഇ.കെ.പ്രിയ ,കെ. ജിഷ എന്നിവർ നേതൃതം നല്കി.

ആലക്കോട് സബ് ട്രഷറിക്ക് മുന്നിൽ നടന്ന പ്രതിഷേധം ബ്രാഞ്ച് ട്രഷറർ ടി.ശിവദാസൻ്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റിയംഗം ജന്നിഫർ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു . മുഹമ്മദ് ഫൈസൽ, പി.സജീവൻ, എം.അബ്ദുൾ നാസർ, തോമസ് ചാക്കോ, ചാർളി പോൾ, കെ.അജിത്ത്, പി.ലത, കെ.വി.ബേബി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112434/n-g-o-association)