---
title: "സ്വകാര്യ ബസുകളിൽ മുതിർന്ന പൗരന്മാരുടെ സംവരണ സീറ്റിൽ മാറ്റം"
english_title: "reservation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112367/reservation"
published_at: "2023-05-03T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64526a8cca827_.m.jfif"
keywords: []
---

# സ്വകാര്യ ബസുകളിൽ മുതിർന്ന പൗരന്മാരുടെ സംവരണ സീറ്റിൽ മാറ്റം

> **Lead Summary:** സ്വകാര്യ ബസുകളിൽ മുതിർന്ന പൗരന്മാർക്ക് സംവരണം ചെയ്ത സീറ്റുകൾ പിൻഭാഗത്തെ ടയറിന്‌ മുകളിൽ ഉള്ളതാണെങ്കിൽ പകരം തൊട്ടടുത്ത സീറ്റുകൾ അനുവദിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദേശം നൽകി. ഭൂരിഭാഗം ബസുകളിലും നിലവിൽ സംവരണം ചെയ്‌ത സീറ്റ് പിൻഭാഗത്തെ ടയറിന്‌ മുകളിൽ ഉള്ളവയാണ്‌. ഇവിടെ ഇരിക്കുമ്പോൾ മുതിർന്ന പൗരന്മാർ ബുദ്ധിമുട്ട്‌ നേരിടുന്നു എന്ന്‌ കാണിച്ച്‌ കുളക്കാട് പാറക്കുഴിയില്‍ വീട്ടിൽ പി സുബ്രഹ്മണ്യന്‍ നൽകിയ അപേക്ഷയിലാണ് നടപടി. ട്രാൻസ്‌പോർട്ട് കമീഷണർ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും ജോയിന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും ഉത്തരവ്‌ കൈമാറി. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ പാലക്കാട്ട്‌ നടന്ന വാഹനീയം അദാലത്തിലാണ് പി സുബ്രഹ്മണ്യന്‍ അപേക്ഷ നൽകിയത്. ന്യായമായ ആവശ്യമാണെന്ന് പറഞ്ഞ മന്ത്രി തുടർ നടപടി നിർദേശിച്ച് ട്രാൻസ്‌പോർട്ട്‌ കമീഷണർക്ക് അപേക്ഷ കൈമാറി

## Article Content

സ്വകാര്യ ബസുകളിൽ മുതിർന്ന പൗരന്മാർക്ക് സംവരണം ചെയ്ത സീറ്റുകൾ പിൻഭാഗത്തെ ടയറിന്‌ മുകളിൽ ഉള്ളതാണെങ്കിൽ പകരം തൊട്ടടുത്ത സീറ്റുകൾ അനുവദിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദേശം നൽകി. ഭൂരിഭാഗം ബസുകളിലും നിലവിൽ സംവരണം ചെയ്‌ത സീറ്റ് പിൻഭാഗത്തെ ടയറിന്‌ മുകളിൽ ഉള്ളവയാണ്‌. ഇവിടെ ഇരിക്കുമ്പോൾ മുതിർന്ന പൗരന്മാർ ബുദ്ധിമുട്ട്‌ നേരിടുന്നു എന്ന്‌ കാണിച്ച്‌ കുളക്കാട് പാറക്കുഴിയില്‍ വീട്ടിൽ പി സുബ്രഹ്മണ്യന്‍ നൽകിയ അപേക്ഷയിലാണ് നടപടി. ട്രാൻസ്‌പോർട്ട് കമീഷണർ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും ജോയിന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും ഉത്തരവ്‌ കൈമാറി. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ പാലക്കാട്ട്‌ നടന്ന വാഹനീയം അദാലത്തിലാണ് പി സുബ്രഹ്മണ്യന്‍ അപേക്ഷ നൽകിയത്. ന്യായമായ ആവശ്യമാണെന്ന് പറഞ്ഞ മന്ത്രി തുടർ നടപടി നിർദേശിച്ച് ട്രാൻസ്‌പോർട്ട്‌ കമീഷണർക്ക് അപേക്ഷ കൈമാറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112367/reservation)