---
title: "ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം: രണ്ട് പേർ പിടിയിൽ "
english_title: "Two arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112356/two-arrested"
published_at: "2023-05-03T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6452527f40fdf_arrest-1.jpg"
keywords: []
---

# ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം: രണ്ട് പേർ പിടിയിൽ 

> **Lead Summary:** **കണ്ണൂർ: **ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ രണ്ടു പേരെ തലശ്ശേരി പൊലീസ് പിടികൂടി. മുഴപ്പിലങ്ങാട് കൂടക്കടവ് സ്വദേശി സദ്മയിൽ കെ.ടി.എസ്. ഷൽക്കീർ തലശേരി ചേറ്റം കുന്ന് സഫ്നാമൻസിലിൽ പുതിയ പറമ്പത്ത് വളപ്പിൽ സഫ്രാസ് എന്നിവരെയാണ് എസ്.ഐ. സജേഷ്.സി.ജോസും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 9 മണിയോടെ പുതിയ ബസ്റ്റാൻ്റിൽ വെച്ചാണ് ഇരുവരും പൊലീസ് പിടിയിലായത്. ഒറ്റ നമ്പർ ചൂതാട്ടത്തിനുപയോഗിച്ച മൊബെൽ ഫോണും കുറിപ്പടികളും 47,200 രൂപയും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

## Article Content

**കണ്ണൂർ: **ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ രണ്ടു പേരെ തലശ്ശേരി പൊലീസ് പിടികൂടി. മുഴപ്പിലങ്ങാട് കൂടക്കടവ് സ്വദേശി സദ്മയിൽ കെ.ടി.എസ്. ഷൽക്കീർ തലശേരി ചേറ്റം കുന്ന് സഫ്നാമൻസിലിൽ പുതിയ പറമ്പത്ത് വളപ്പിൽ സഫ്രാസ് എന്നിവരെയാണ് എസ്.ഐ. സജേഷ്.സി.ജോസും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 9 മണിയോടെ പുതിയ ബസ്റ്റാൻ്റിൽ വെച്ചാണ് ഇരുവരും പൊലീസ് പിടിയിലായത്. ഒറ്റ നമ്പർ ചൂതാട്ടത്തിനുപയോഗിച്ച മൊബെൽ ഫോണും കുറിപ്പടികളും 47,200 രൂപയും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112356/two-arrested)