---
title: "സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന: പവന് 45,000 കടന്നു"
english_title: "gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112254/gold-rate"
published_at: "2023-05-03T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451f48c9a00c_news-card.jpg"
keywords: []
---

# സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന: പവന് 45,000 കടന്നു

> **Lead Summary:** സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 45,000 കടന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 45,000 കടന്നത്. 45,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 5650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. 45,320 രൂപയായാണ് അന്ന് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 600ലധികം രൂപ വര്‍ധിക്കുകയായിരുന്നു

## Article Content

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 45,000 കടന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 45,000 കടന്നത്. 45,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 5650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. 45,320 രൂപയായാണ് അന്ന് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 600ലധികം രൂപ വര്‍ധിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112254/gold-rate)