---
title: "തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ വാർഷികം 'അരങ്ങ് 2023' സംഘടിപ്പിച്ചു"
english_title: "arangu 2023"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112138/arangu-2023"
published_at: "2023-05-02T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450e43314eab_acci.jfif"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ വാർഷികം 'അരങ്ങ് 2023' സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ 25ആം വാർഷികം 'അരങ്ങ്'-2023 മെയ്‌ 1 തിങ്കളാഴ്ച ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി മുഹമ്മദ്‌ നിസാർ, ഷബിത എം കെ, റജില പി, നബീസ ബീവി,ഖദീജ കെ പി കൗൺസിലർമാരായ ഒ സുഭാഗ്യം, വത്സരാജ് കെ,പി വി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി ഡി എസ് മെമ്പർ സെക്രട്ടറി കൃഷ്ണൻ എൻ എസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ സ്വാഗതവും സി ഡി എസ് വൈസ് ചെയർപേഴ്സൺ ശുഭ എം നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബശ്രീ ഓക്സിലറി അംഗങ്ങളുടെ ഒരുമയുടെ പലമ കലാവിരുന്നും അരങ്ങേറി.

## Article Content

തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ 25ആം വാർഷികം 'അരങ്ങ്'-2023 മെയ്‌ 1 തിങ്കളാഴ്ച ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി മുഹമ്മദ്‌ നിസാർ, ഷബിത എം കെ, റജില പി, നബീസ ബീവി,ഖദീജ കെ പി കൗൺസിലർമാരായ ഒ സുഭാഗ്യം, വത്സരാജ് കെ,പി വി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി ഡി എസ് മെമ്പർ സെക്രട്ടറി കൃഷ്ണൻ എൻ എസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ സ്വാഗതവും സി ഡി എസ് വൈസ് ചെയർപേഴ്സൺ ശുഭ എം നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബശ്രീ ഓക്സിലറി അംഗങ്ങളുടെ ഒരുമയുടെ പലമ കലാവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112138/arangu-2023)