---
title: "തളിപ്പറമ്പ് നഗരസഭ, ഖത്തർ കെഎംസിസി തണ്ണീർ പന്തലിന് ബസ്റ്റാൻഡിൽ തുടക്കമായി"
english_title: "drinking water supply"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112136/drinking-water-supply"
published_at: "2023-05-02T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450e2f8a57f7_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ, ഖത്തർ കെഎംസിസി തണ്ണീർ പന്തലിന് ബസ്റ്റാൻഡിൽ തുടക്കമായി

> **Lead Summary:** **തളിപ്പറമ്പ:** കടുത്ത വേനലിൽ പ്രായസമനുഭവിക്കുന്ന യാത്രക്കാർക്ക്‌ ദാഹമകറ്റാൻ വേണ്ടി തളിപ്പറമ്പ നഗരസഭയും ഖത്തർ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന തണ്ണീർ പന്തൽ നഗരസഭ ചെയർപേഴ്സൺ തളിപ്പറമ്പ് ബസ്റ്റാൻഡിൽ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ഖത്തർ കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡണ്ട്‌ ഹനീഫ ഏഴാംമൈൽ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ:** കടുത്ത വേനലിൽ പ്രായസമനുഭവിക്കുന്ന യാത്രക്കാർക്ക്‌ ദാഹമകറ്റാൻ വേണ്ടി തളിപ്പറമ്പ നഗരസഭയും ഖത്തർ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന തണ്ണീർ പന്തൽ നഗരസഭ ചെയർപേഴ്സൺ തളിപ്പറമ്പ് ബസ്റ്റാൻഡിൽ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ഖത്തർ കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡണ്ട്‌ ഹനീഫ ഏഴാംമൈൽ അധ്യക്ഷത വഹിച്ചു.

ഒ പി ഇബ്രാഹിം കുട്ടി മാസറ്റർ, കെ മുസ്തഫ ഹാജി, സി ഉമ്മർ, കോടിയിൽ സലീം, പി വി അബ്ദുൽ ഷുക്കൂർ, സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻമാരായ പി പി മുഹമ്മദ്‌ നിസാർ, നബീസ ബീവി, ഖദീജ കെ പി, കൗൺസിലർമാരായ എം സജ്ന, കെ സാഹിദ, നഗരസഭ ജെ എച്ച്‌ ഐ അർച്ചന, യൂത്ത്‌ ലീഗ്‌ ജില്ല വൈസ്‌ പ്രസിഡണ്ട്‌ ഫൈസൽ ചെറുകുന്നോൻ, ഖത്തർ കെഎംസിസി മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൽ ബാരി, നൗഷാദ്‌ പുതുക്കണ്ടം, പി എ ഇർഫാൻ, സയ്യിദ്‌ ജാബിർ തങ്ങൾ, എൻ എ സിദ്ധീഖ്‌, എ പി മജീദ്‌, സഫ്വാൻ കുറ്റിക്കോൽ, അജ്മൽ പാറാട്‌, അഡ്വ: കുട്ടുക്കൻ മൊയ്തു, എ പി ഇബ്രാഹിം, പിപി റഹ്മത്ത്‌, പി പി തസ്ലീമ തുടങ്ങിവർ സംബന്ധിച്ചു. നഗരസഭ എച്ച്‌ എസ്‌ പ്രകാശൻ സ്വാഗതവും കെ എം സി സി കോർഡിനേറ്റർ സി മുഹമ്മദ്‌ സിറാജ്‌ നന്ദിയും പറഞ്ഞു. ഖത്തർ കെ എം സി സി അംഗങ്ങളായ എം വി സിദ്ദിഖ്‌ ഹാജി മുക്കുന്ന് , മുഹമ്മദ്‌ കുഞ്ഞി മുക്കുന്ന്, പി പി അബ്ദുറഹ്മാൻ, മുഹമ്മദലി കായക്കൂൽ, ആഷിഖ്‌ കുട്ടൻ, ജാഫർ സയ്യിദ്‌ നഗർ തുടങ്ങിയവർ പരിപാടിക്ക്‌ നേതൃത്വം നൽകി.ബസ് ജീവനക്കാർ യാത്രക്കാർ ഉൾപ്പെടെ നിരവധി ജനങ്ങൾക്കാണ് ഈ കൊടും ചൂടിൽ ഈ സേവനം ആശ്വാസം നൽകുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112136/drinking-water-supply)