---
title: "കരിമ്പം കൾച്ചറൽ സെന്റർ ലൈബ്രറി ആൻഡ് റീഡിങ് റൂം 32ആം വാർഷികാഘോഷം: ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു"
english_title: "ibrahim vengara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112133/ibrahim-vengara"
published_at: "2023-05-02T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450e1712cae6_acci.jfif"
keywords: []
---

# കരിമ്പം കൾച്ചറൽ സെന്റർ ലൈബ്രറി ആൻഡ് റീഡിങ് റൂം 32ആം വാർഷികാഘോഷം: ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ; **ചെറുപ്പത്തിൽ തളിപ്പറമ്പ അക്കിപ്പറമ്പ സ്കൂളിൽ വെച്ച് നാടകം കണ്ടതിനു അമ്മാവനിൽ നിന്നുമേറ്റ മർദ്ധനം സഹിക്കവയ്യാതെ നാടുവിട്ടു അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയിൽ കൈയിൽ അവശേഷിച്ച പണവും കൂടി നഷ്ടപ്പെട്ടു പോയ ഘട്ടത്തിൽ ദൈവത്തെ പോലെ മുന്നിൽ പ്രത്യക്ഷപ്പെട്ട് വയറു നിറയെ ഭക്ഷണം വാങ്ങി തന്ന എ കെ ജി പഠിപ്പിച്ച പാഠം എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ആദ്യം വയറിന്റെ വിശപ്പ് മാറ്റി, പിന്നീടാണ് എന്റെ പേര് ചോദിച്ചത്. എന്നാൽ സമൂഹം ഇന്ന് പേരിന്റെയും പേരിന്റെ തുമ്പിലെ വാലിന്റെയും അടിസ്ഥാനത്തിലാണ് മനുഷ്യത്വം കാണിക്കുന്നത് എന്ന് പ്രശസ്ത നാടകാചാര്യൻ ഇബ്രാഹിം വെങ്ങര. കരിമ്പം കൾച്ചറൽ സെന്റർ ലൈബ്രറി ആൻഡ് റീഡിങ് റൂം 32ആം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

## Article Content

**തളിപ്പറമ്പ; **ചെറുപ്പത്തിൽ തളിപ്പറമ്പ അക്കിപ്പറമ്പ സ്കൂളിൽ വെച്ച് നാടകം കണ്ടതിനു അമ്മാവനിൽ നിന്നുമേറ്റ മർദ്ധനം സഹിക്കവയ്യാതെ നാടുവിട്ടു അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയിൽ കൈയിൽ അവശേഷിച്ച പണവും കൂടി നഷ്ടപ്പെട്ടു പോയ ഘട്ടത്തിൽ ദൈവത്തെ പോലെ മുന്നിൽ പ്രത്യക്ഷപ്പെട്ട് വയറു നിറയെ ഭക്ഷണം വാങ്ങി തന്ന എ കെ ജി പഠിപ്പിച്ച പാഠം എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ആദ്യം വയറിന്റെ വിശപ്പ് മാറ്റി, പിന്നീടാണ് എന്റെ പേര് ചോദിച്ചത്. എന്നാൽ സമൂഹം ഇന്ന് പേരിന്റെയും പേരിന്റെ തുമ്പിലെ വാലിന്റെയും അടിസ്ഥാനത്തിലാണ് മനുഷ്യത്വം കാണിക്കുന്നത് എന്ന് പ്രശസ്ത നാടകാചാര്യൻ ഇബ്രാഹിം വെങ്ങര. കരിമ്പം കൾച്ചറൽ സെന്റർ ലൈബ്രറി ആൻഡ് റീഡിങ് റൂം 32ആം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

കരിമ്പം ജി എൽ പി സ്കൂളിൽ നടന്ന വാര്ഷികാഘോഷത്തിൽ സി രാഹുൽ സ്വാഗതം പറഞ്ഞു. കണ്ണൂർ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് സർവീസ് ഡയരക്ടർ ഡോ. നഫീസ ബേബി അധ്യക്ഷത വഹിച്ചു സാംസ്കാരിക സമ്മേളനത്തിൽ ശ്രീ പുല്ലായിക്കൊടി ചന്ദ്രൻ, പുകസ മേഖല സിക്രട്ടറി എം സന്തോഷ്‌ എന്നിവർ ആശംസ പ്രസംഗം നടത്തി. കൾച്ചറൽ സെന്റർ പ്രസിഡന്റ് കെപിഎം റിയാസുദ്ധീൻ നന്ദി പറഞ്ഞു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും പ്രശസ്ത ഗസൽ ഗായിക അമീന ഹമീദും സംഘവും അവതരിപ്പിച്ച ഗസൽ രാവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112133/ibrahim-vengara)