---
title: " 34 വർഷത്തെ തപാൽ സേവനത്തിനു ശേഷം പോസ്റ്റോഫീസിൽ നിന്നും വിരമിക്കുന്ന പോസ്റ്റ്മാൻ എം ഹരിദാസിന് യാത്രയയപ്പ് നൽകി"
english_title: "post man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112130/post-man"
published_at: "2023-05-02T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450dfb57a75f_news-card.jpg"
keywords: []
---

#  34 വർഷത്തെ തപാൽ സേവനത്തിനു ശേഷം പോസ്റ്റോഫീസിൽ നിന്നും വിരമിക്കുന്ന പോസ്റ്റ്മാൻ എം ഹരിദാസിന് യാത്രയയപ്പ് നൽകി

> **Lead Summary:** നീണ്ട 34 വർഷത്തെ തപാൽ സേവനത്തിനു ശേഷം പഴയങ്ങാടി ആർ എസ് പോസ്റ്റോഫീസിൽ നിന്നും വിരമിക്കുന്ന പോസ്റ്റ്മാൻ എം ഹരിദാസിന് ജീവനക്കാരും മഹിളാ പ്രധാൻ ഏജന്റുമാരും ചേർന്ന് യാത്രയയപ്പ് നൽകി. യോഗത്തിൽ പോസ്റ്റ് മാസ്റ്റർ ടി ഷൺമുഖൻ അദ്ധ്യക്ഷം വഹിച്ചു. അശ്വിൻ സി. സ്വാഗതവും പ്രത്യൂഷ് എം.വി. നന്ദിയും പറഞ്ഞു. പയ്യന്നൂർ സബ്ബ് ഡിവിഷൻ പോസ്റ്റൽ ഇൻസ്പെക്ടർ ശ്രീ.കെ. രാഹുൽ ഉപഹാരം നൽകി. സതി .സി.എം., പ്രമോദ് എ.കെ, സരസ്വതി സി.എം, സിന്ധു . കെ , കവിത ആർ മല്ലർ , അംബുജാക്ഷി, മഞ്ജുള, എന്നിവർ പ്രസംഗിച്ചു. ശ്രീ. എം.ഹരിദാസ് മറുപടി പ്രസംഗവും നടത്തി. ജീവനക്കാരുടെ കലാപരിപാടികളും നടന്നു.

## Article Content

നീണ്ട 34 വർഷത്തെ തപാൽ സേവനത്തിനു ശേഷം പഴയങ്ങാടി ആർ എസ് പോസ്റ്റോഫീസിൽ നിന്നും വിരമിക്കുന്ന പോസ്റ്റ്മാൻ എം ഹരിദാസിന് ജീവനക്കാരും മഹിളാ പ്രധാൻ ഏജന്റുമാരും ചേർന്ന് യാത്രയയപ്പ് നൽകി. യോഗത്തിൽ പോസ്റ്റ് മാസ്റ്റർ ടി ഷൺമുഖൻ അദ്ധ്യക്ഷം വഹിച്ചു. അശ്വിൻ സി. സ്വാഗതവും പ്രത്യൂഷ് എം.വി. നന്ദിയും പറഞ്ഞു. പയ്യന്നൂർ സബ്ബ് ഡിവിഷൻ പോസ്റ്റൽ ഇൻസ്പെക്ടർ ശ്രീ.കെ. രാഹുൽ ഉപഹാരം നൽകി. സതി .സി.എം., പ്രമോദ് എ.കെ, സരസ്വതി സി.എം, സിന്ധു . കെ , കവിത ആർ മല്ലർ , അംബുജാക്ഷി, മഞ്ജുള, എന്നിവർ പ്രസംഗിച്ചു. ശ്രീ. എം.ഹരിദാസ് മറുപടി പ്രസംഗവും നടത്തി. ജീവനക്കാരുടെ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112130/post-man)