---
title: "കണ്ണൂർ അർബൻനിധി നിക്ഷേപതട്ടിപ്പ് : തളിപ്പറമ്പിൽ മൂന്നു കേസുകൾ കൂടി."
english_title: "case against urban nidhi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112047/case-against-urban-nidhi"
published_at: "2023-05-02T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64508aa3d73b2_1.jfif"
keywords: []
---

# കണ്ണൂർ അർബൻനിധി നിക്ഷേപതട്ടിപ്പ് : തളിപ്പറമ്പിൽ മൂന്നു കേസുകൾ കൂടി.

> **Lead Summary:** കണ്ണൂർ അർബൻനിധി നിക്ഷേപതട്ടിപ്പ് : തളിപ്പറമ്പിൽ മൂന്നു കേസുകൾ കൂടി. തളിപ്പറമ്പ് കാര്യമ്പലത്തെ താലം വളപ്പിൽ ഹൗസിൽ ടിവി ദാമോദരനിൽ നിന്ന് ഉയർന്ന പലിശയും മകന് ജോലിയും വാഗ്ദാനം ചെയ്ത് 2021 സെപ്റ്റംബർ മാസം മുതൽ ഡിസംബർ മാസം വരെയുള്ള കാലയളവിൽ 15 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് പണം തിരികെ നൽകാതെ ചതി ചെയ്തു എന്നാണ് പരാതി. ഗഫൂർ, ഷൗക്കത്തലി, ഷൈജു, ശില്പ എന്നിവർക്കെതിരെയാണ് കേസ്.

## Article Content

കണ്ണൂർ അർബൻനിധി നിക്ഷേപതട്ടിപ്പ് : തളിപ്പറമ്പിൽ മൂന്നു കേസുകൾ കൂടി. തളിപ്പറമ്പ് കാര്യമ്പലത്തെ താലം വളപ്പിൽ ഹൗസിൽ ടിവി ദാമോദരനിൽ നിന്ന് ഉയർന്ന പലിശയും മകന് ജോലിയും വാഗ്ദാനം ചെയ്ത് 2021 സെപ്റ്റംബർ മാസം മുതൽ ഡിസംബർ മാസം വരെയുള്ള കാലയളവിൽ 15 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് പണം തിരികെ നൽകാതെ ചതി ചെയ്തു എന്നാണ് പരാതി. ഗഫൂർ, ഷൗക്കത്തലി, ഷൈജു, ശില്പ എന്നിവർക്കെതിരെയാണ് കേസ്.

മൊറാഴ ശ്രീപാദത്തിലെ പ്രേമരാജൻ ടി എം എന്നയാളെയും കണ്ണൂർ അർബൻ നിധി സമാന രീതിയിലാണ് വഞ്ചിച്ചത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 2022 ജനുവരി മാസം മുതൽ സെപ്റ്റംബർ മാസം പതിനാലാം തീയതി വരെയുള്ള കാലയളവിൽ 16 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യയിൽ നിന്ന് മാർച്ച് മാസം പതിനാലാം തീയതി ഒരു ലക്ഷം രൂപയും പലതവണകളായി നിക്ഷേപമായി സ്വീകരിച്ച് പണം തിരികെ നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി. ഷൗക്കത്തലി, ഗഫൂർ, ജീന, ഷൈജു എന്നിവർക്കെതിരെയാണ് ഇദ്ദേഹം പരാതി നൽകിയത്.

കുറ്റിക്കോൽ സ്വദേശിയായ സി വി മോഹനൻ എന്നയാളിൽ നിന്ന് 2021 സെപ്റ്റംബർ മുതൽ ഡിസംബർ മാസം വരെയുള്ള കാലയളവിൽ 15 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് പണം തിരികെ നൽകിയില്ല. മൂന്ന് പേരുടെ പരാതിയിലും തളിപ്പറമ്പ് പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112047/case-against-urban-nidhi)