---
title: "വിവാഹ മോചനത്തിന് 6 മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല; സുപ്രീം കോടതി"
english_title: "supreme court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111951/supreme-court"
published_at: "2023-05-01T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f9ff18f87d_news-card.jpg"
keywords: []
---

# വിവാഹ മോചനത്തിന് 6 മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല; സുപ്രീം കോടതി

> **Lead Summary:** **ന്യൂഡെൽഹി; **പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. വിവാഹ മോചനത്തിന് 6 മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല. ഇത് നിബന്ധനകള്‍ക്ക് വിധേയം ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി. അഞ്ച് ജഡ്ജിമാരുടെ ഭരണഘടന ബെഞ്ചിന്റേതാണ് വിധി. സുപ്രീം കോടതിയുടെ വിവേചന അധികാരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്.

## Article Content

**ന്യൂഡെൽഹി; **പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. വിവാഹ മോചനത്തിന് 6 മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല. ഇത് നിബന്ധനകള്‍ക്ക് വിധേയം ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി. അഞ്ച് ജഡ്ജിമാരുടെ ഭരണഘടന ബെഞ്ചിന്റേതാണ് വിധി. സുപ്രീം കോടതിയുടെ വിവേചന അധികാരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111951/supreme-court)