---
title: "തളിപ്പറമ്പ് നഗരസഭയും ഖത്തർ കെഎംസിസിയും ചേർന്ന് ഒരുക്കുന്ന തണ്ണീർപ്പന്തൽ നാളെ മുതൽ"
english_title: "thanneerpanthal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111950/thanneerpanthal"
published_at: "2023-05-01T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f9ef5a54b1_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയും ഖത്തർ കെഎംസിസിയും ചേർന്ന് ഒരുക്കുന്ന തണ്ണീർപ്പന്തൽ നാളെ മുതൽ

> **Lead Summary:** കെഎംസിസി ഖത്തർ തളിപ്പറമ്പ മണ്ഡലം കമ്മറ്റിയും തളിപ്പറമ്പ നഗരസഭയും സംയുക്തമായി ബസ് സ്റ്റാൻഡ് പരിസരസത്തു സംഘടിപ്പിക്കുന്ന തണ്ണീർ പന്തൽ നാളെ രാവിലെ 10 മണിക്ക് നഗരസഭാ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി ഉൽഘാടനം ചെയ്യും. കെഎംസിസി ഖത്തർ മണ്ഡലം കോഓർഡിനേറ്റർ സി സിറാജിന്റെ നേതൃത്വത്തിൽ വരുന്ന ഒരുമാസക്കാലം വിവിധ ആവിശ്യങ്ങൾക്കായി തളിപ്പറമ്പ നഗരത്തിൽ എത്തി, ദാഹജലത്തിനായി ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമാകുന്ന ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്. മണ്ഡലം കെഎംസിസി മുൻകാലങ്ങളിൽ ചെയ്തുവന്നിരുന്ന തണ്ണീർ പന്തലിന്റെ മാതൃകയിൽ തന്നെയാണ് ഇപ്രാവശ്യവും നഗരസഭയുടെ കൂടെ സഹകരണത്തോടെ നടത്തുന്നത്. ദിനേന മൂവായിരത്തോളം പേർക്കാണ് മുൻകാലങ്ങളിൽ തണ്ണീർ പന്തൽ വഴി ശീതള പാനീയങ്ങൾ വിതരണം ചെയ്തിരുന്നത്.

## Article Content

കെഎംസിസി ഖത്തർ തളിപ്പറമ്പ മണ്ഡലം കമ്മറ്റിയും തളിപ്പറമ്പ നഗരസഭയും സംയുക്തമായി ബസ് സ്റ്റാൻഡ് പരിസരസത്തു സംഘടിപ്പിക്കുന്ന തണ്ണീർ പന്തൽ നാളെ രാവിലെ 10 മണിക്ക് നഗരസഭാ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി ഉൽഘാടനം ചെയ്യും. കെഎംസിസി ഖത്തർ മണ്ഡലം കോഓർഡിനേറ്റർ സി സിറാജിന്റെ നേതൃത്വത്തിൽ വരുന്ന ഒരുമാസക്കാലം വിവിധ ആവിശ്യങ്ങൾക്കായി തളിപ്പറമ്പ നഗരത്തിൽ എത്തി, ദാഹജലത്തിനായി ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമാകുന്ന ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്. മണ്ഡലം കെഎംസിസി മുൻകാലങ്ങളിൽ ചെയ്തുവന്നിരുന്ന തണ്ണീർ പന്തലിന്റെ മാതൃകയിൽ തന്നെയാണ് ഇപ്രാവശ്യവും നഗരസഭയുടെ കൂടെ സഹകരണത്തോടെ നടത്തുന്നത്. ദിനേന മൂവായിരത്തോളം പേർക്കാണ് മുൻകാലങ്ങളിൽ തണ്ണീർ പന്തൽ വഴി ശീതള പാനീയങ്ങൾ വിതരണം ചെയ്തിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111950/thanneerpanthal)