---
title: "സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാറിന് മറുപടിയുമായി ടി എഫ് സി അഷ്റഫ്"
english_title: "tfc asharaf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111898/tfc-asharaf"
published_at: "2023-05-01T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f5ec47794b_news-card.jpg"
keywords: []
---

# സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാറിന് മറുപടിയുമായി ടി എഫ് സി അഷ്റഫ്

> **Lead Summary:** തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാറിന് മറുപടിയുമായി ടി എഫ് സി അഷറഫ്. അദ്ദേഹത്തിന്റെ വാക്കുകൾ:

## Article Content

തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാറിന് മറുപടിയുമായി ടി എഫ് സി അഷറഫ്. അദ്ദേഹത്തിന്റെ വാക്കുകൾ:

> ""കുമ്പളങ്ങ കട്ടത് ആരാണ് എന്ന ചോദ്യം ഉയർന്നപ്പോൾ തലയിൽ നരപരതുന്ന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ, ഞാൻ മുനിസിപ്പാലിറ്റി ഭരണത്തിൽ മറഞ്ഞ് ഇരിക്കുന്ന ഒരു സൂപ്പർ ഭരണാധികാരിയെയും അദ്ധേഹത്തിൻ്റെ നിയമവിരുദ്ധ പ്രവൃത്തികളെയും കുറിച്ച് ഒരു വാട്സാപ്പ് ചർച്ചയിൽ പറഞ്ഞിരുന്നു അത് ഞാനാണ് എന്ന് നാട്ടുകാരോട് കുറ്റസമ്മതം നടത്തുകയാണ് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എനിക്കെതിരെയുള്ള പ്രസ്ഥാവനയിൽ ചെയ്തത് അദ്ധേഹം പ്രസ്ഥാവനയിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്,

ഒന്ന്,  എൻറെ ഭാര്യയുടെ പേരിൽ നഗരസഭയിൽ ഒരു കച്ചവടത്തിനും ഇന്നുവരെ ലൈസൻസ് നേടിയിട്ടില്ല. ഭാര്യ പിതാവിൻറെ പേരിലുള്ള ടൂറിസ്റ്റ് ഹോം ആണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കിൽ അത് ഞാൻ തളിപ്പറമ്പ് നഗര സഭയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആകുന്നതിനു മുമ്പേ തുടങ്ങിയ സ്ഥാപനമാണ് അനതികൃതമായി ലൈസൻസിൽ പ്രവർത്തിക്കുന്ന ലോഡ്ജ് എൻ്റെ ഭാര്യ പിതാവിൻ്റെ പേരിലാണ് എന്നും ഞാൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ കാലത്ത് അല്ലെന്നും മുൻസിപ്പൽ കൗൺസിലറായ സമയത്താണ് ലോഡ്ജ് തുടങ്ങിയത് എന്നതും സമ്മതിക്കുന്നു.

രണ്ട്, 

അന്നത്തെ ചെയർമാൻ മഹമൂദ് അള്ളാംകുളമാണ് പ്രസ്തുത ടൂറിസ്റ്റ് ഹോമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന വേളയിൽ അഷ്റഫും സന്നിഹിതനായിരുന്നു. ഞാൻ ഉത്ഘാടനത്തിൽ പങ്കെടുത്തത് നിയമ വിരുദ്ധ ലൈസൻസ് നേടിയതിനെ ന്യായീകരിക്കുമോ? നിയമങ്ങൾ പാലിച്ചാണോ എന്ന് നോക്കിയതിന് ശേഷമാണോ ഉത്ഘാടനത്തിന് ക്ഷണിച്ചാൽ പോവുക മറ്റൊന്ന് ഇതിലൊന്നും കക്ഷിയല്ലാത്ത മുൻ ചെയർമാൻെറ്റ പേര് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്തുന്നത് താങ്കളുടെ ഗ്രൂപ്പ് രാഷ്ട്രീയത്തിൻ്റെ ദുഷ്ട മുഖമല്ലെ ? ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ലോഡ്ജ് ഉത്ഘാടന സമയത്ത് പി സി ബി സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു ലൈസൻസ് വാർഷിക പുതുക്കലിൽ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ താങ്കൾ ലംഘിച്ചു എന്നിട്ട് മഹമൂദ് അള്ളാം കുളത്തെ പഴിചാരിരക്ഷപ്പെടുവാൻ ശ്രമിക്കുന്നത് എന്തിനാണ്

മൂന്ന്,

എല്ലാ കാര്യങ്ങളും കച്ചവട കണ്ണിലൂടെ കാണുകയും സ്വന്തം ചോരയോടു പോലും അനീതി പുലർത്തുകയും ചെയ്യുന്നവർ ഇതും ഇതിനപ്പുറവും പറയുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിൻറെ ഇത്തരം ജല്പനങ്ങൾ അവജ്ഞയോട് കൂടി തള്ളിക്കളയുകയാണ്. വ്യക്തിപരമായ ആക്ഷേപം ചേരുക ആർക്കാണ് എന്ന് നാട്ടുകാർക്കറിയാം തളിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻ്റെ കാരണവരും എല്ലാ രാഷ്ട്രീയ പ്രവർത്തകരും ആദരവോടെ കണ്ട മർഹും കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്റർക്ക് എതിരെ ചിലർ ഗ്രൂപ്പുണ്ടാക്കി രാഷട്രീയം കളിച്ചു അദ്ധേഹത്തെ ചീത്ത വാക്കുകളും നട്ടാൽ മുളക്കാത്ത കഥകളും പറഞ്ഞ് ഇകഴ്ത്തുന്നവരുടെ കൂടെ കൗൺസിലർ സ്ഥാനത്തിന് വേണ്ടി കൂട്ടുകൂടി മൂത്താപ്പ എന്ന രക്ത ബന്ധം മുറിച്ചത് ആരാണ് എന്ന് നാട്ടുകാർക്ക് അറിയാം വ്യക്തിപരമായ പരാമർശങ്ങൾ മാന്യതയുടെ പേരിൽ ഒഴിവാക്കുന്നു എനിക്കെതിരെ താങ്കളും കൂട്ടാളികളും നടത്തിയ നീക്കങ്ങൾ നിയമപരമായി തന്നെയാണ് നേരിട്ടതും പ്രതിരോധിച്ചതും നിയമം നടപ്പിലാക്കേണ്ടവർ നടത്തുന്ന നിയമ ലംഘനങ്ങൾ പൊതു ഇടത്ത് പറയുന്നത് വലിയ പാതകമായി ഞാൻ കാണുന്നില്ല എന്ന ഓർമ്മപ്പെടുത്തലോടെ

> അശ്രഫ് ടി.എഫ് സി [തളിപ്പറമ്പ നഗരസഭയിലെ സാധാരണ പൗരൻ]"

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111898/tfc-asharaf)