---
title: "മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ വിഷുപ്പൊലി 2023 സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു"
english_title: "vishuppoli2023"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111873/vishuppoli2023"
published_at: "2023-05-01T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f3b97edff3_acci.jfif"
keywords: []
---

# മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ വിഷുപ്പൊലി 2023 സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ വിഷുപ്പൊലി - 2023 ന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച് ഗിരീഷ് പൂക്കോത്തിനെ ആദരിച്ചു. തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭനിൽ നിന്നാണ് ഇദ്ദേഹം ആദരം ഏറ്റുവാങ്ങിയത്. റസിഡൻസ് അസോസിയേഷൻ പ്രസിദ്ധീകരിച്ച സപ്ലിമെന്റിന്റെ പ്രകാശനം കല്ലിങ്കീൽ വിജയന് നൽകി. നാട്ടിലെ ആദ്യകാല നാടക പ്രതിഭകളെയും വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ കിഴക്കീൽ രാജൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ എം.വിജേഷ് സ്വാഗതവും റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ.എ. സലീം നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി. കലാപരിപാടികളുടെ ഉദ്ഘാടനം റാനിയ റഫീഖ് നിർവ്വഹിച്ചു. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു പരിപാടി.

## Article Content

തളിപ്പറമ്പ മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ വിഷുപ്പൊലി - 2023 ന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച് ഗിരീഷ് പൂക്കോത്തിനെ ആദരിച്ചു. തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭനിൽ നിന്നാണ് ഇദ്ദേഹം ആദരം ഏറ്റുവാങ്ങിയത്. റസിഡൻസ് അസോസിയേഷൻ പ്രസിദ്ധീകരിച്ച സപ്ലിമെന്റിന്റെ പ്രകാശനം കല്ലിങ്കീൽ വിജയന് നൽകി. നാട്ടിലെ ആദ്യകാല നാടക പ്രതിഭകളെയും വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ കിഴക്കീൽ രാജൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ എം.വിജേഷ് സ്വാഗതവും റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ.എ. സലീം നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി. കലാപരിപാടികളുടെ ഉദ്ഘാടനം റാനിയ റഫീഖ് നിർവ്വഹിച്ചു. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു പരിപാടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111873/vishuppoli2023)