---
title: "പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു"
english_title: "iringal ward"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111865/iringal-ward"
published_at: "2023-05-01T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f2df6788a8_acci.jfif"
keywords: []
---

# പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു

> **Lead Summary:** **പരിയാരം :**മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെഭാഗമായി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റുമുള്ള പ്രദേശങ്ങൾ പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിലെ കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ശുചികരിച്ചു. ചിതപ്പിലെ പൊയിൽ - കുറ്റ്വരിക്കടവ് റോഡിൽ നിന്നും ആരംഭിച്ച ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി രചനി നിർവഹിച്ചു. വാർഡ് മെമ്പർ പി വി സജീവൻ അധ്യക്ഷത വഹിച്ചു. എം ടി മനോഹരൻ , വി.ബി. കുബേരൻ നമ്പൂതിരി, കെ.പി.സലാം മാസ്റ്റർ , പി പി മോഹനൻ , അജീനാസ് ഇരിങ്ങൽ, ടി യശോദ, പി സിന്ധു ,കെ വി ഷീന , എം. ജാഫർ , ബീന അശോകൻ എന്നിവർ നേതൃത്വം നൽകി

## Article Content

**പരിയാരം :**മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെഭാഗമായി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റുമുള്ള പ്രദേശങ്ങൾ പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിലെ കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ശുചികരിച്ചു. ചിതപ്പിലെ പൊയിൽ - കുറ്റ്വരിക്കടവ് റോഡിൽ നിന്നും ആരംഭിച്ച ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി രചനി നിർവഹിച്ചു. വാർഡ് മെമ്പർ പി വി സജീവൻ അധ്യക്ഷത വഹിച്ചു. എം ടി മനോഹരൻ , വി.ബി. കുബേരൻ നമ്പൂതിരി, കെ.പി.സലാം മാസ്റ്റർ , പി പി മോഹനൻ , അജീനാസ് ഇരിങ്ങൽ, ടി യശോദ, പി സിന്ധു ,കെ വി ഷീന , എം. ജാഫർ , ബീന അശോകൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111865/iringal-ward)