---
title: "സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ ആക്ഷേപങ്ങൾ തള്ളിക്കളയുന്നു : തളിപ്പറമ്പ് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ"
english_title: "Muhammed nisar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111820/muhammed-nisar"
published_at: "2023-04-30T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e877ae7d73_IMG-20230430-WA0073.jpg"
keywords: []
---

# സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ ആക്ഷേപങ്ങൾ തള്ളിക്കളയുന്നു : തളിപ്പറമ്പ് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ

> **Lead Summary:** **തളിപ്പറമ്പ: **എനിക്കെതിരെ ടിഎഫ്സി അഷ്റഫ് എന്ന സുഹൃത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ ആക്ഷേപങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ കൂടി തള്ളിക്കളയുകയാണെന്ന് തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ അറിയിച്ചു. അഷ്റഫ് കപ്പാലത്ത് പുതുതായി നിർമ്മിച്ച കെട്ടിട ഭാഗങ്ങളിൽ ചിലത് അനധികൃതമാണെന്ന് രേഖാമൂലം പരാതി വന്നപ്പോൾ നഗരസഭ അധികൃതർ പരിശോധിച്ച് അത് പൊളിച്ചു മാറ്റുവാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അരിശം കൊണ്ടാണ് അതിൽ ഒരു കക്ഷിയല്ലാത്ത എൻറെ മേൽ കുതിര കയറുന്നത്. ഒരു പൊതു പ്രവർത്തകനെന്ന നിലക്ക് ജനങ്ങളെ അറിയിക്കാൻ വേണ്ടി ചില വസ്തുതകൾ ഇവിടെ കുറിക്കുകയാണ്. എൻറെ ഭാര്യയുടെ പേരിൽ നഗരസഭയിൽ ഒരു കച്ചവടത്തിനും ഇന്നുവരെ ലൈസൻസ് നേടിയിട്ടില്ല. ഭാര്യ പിതാവിൻറെ പേരിലുള്ള ടൂറിസ്റ്റ് ഹോം ആണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കിൽ അത് ഞാൻ തളിപ്പറമ്പ് നഗര സഭയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആകുന്നതിനു മുമ്പേ തുടങ്ങിയ സ്ഥാപനമാണ്. നേരത്തെ ഉണ്ടായിരുന്ന ഷോപ്പ് മുറികളിൽ എൻറെ ഭാര്യ പിതാവ് പാർട്ടണർഷിപ്പ് ചേരുകയായിരുന്നു.അന്നത്തെ ചെയർമാൻ മഹമൂദ് അള്ളാംകുളമാണ് പ്രസ്തുത ടൂറിസ്റ്റ് ഹോമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന വേളയിൽ അഷ്റഫും സന്നിഹിതനായിരുന്നു. വസ്തുത ഇതായിരിക്കെ നിലവിലുള്ള നഗരസഭ ഉദ്യോഗസ്ഥന്മാരാണ് സ്ഥാപനത്തിന് ലൈസൻസ് അനുവദിച്ചത് എന്ന് രീതിയിൽ വ്യാജ പ്രചരണം നടത്തുന്നത് എന്തിനാണ്.ആർക്കും ആർക്കെതിരെയും ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാം. പക്ഷേ അത് വസ്തുതകളുടെയും തെളിവിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കണം. എല്ലാ കാര്യങ്ങളും കച്ചവട കണ്ണിലൂടെ കാണുകയും സ്വന്തം ചോരയോടു പോലും അനീതി പുലർത്തുകയും ചെയ്യുന്നവർ ഇതും ഇതിനപ്പുറവും പറയുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിൻറെ ഇത്തരം ജല്പനങ്ങൾ അവജ്ഞയോട് കൂടി തള്ളിക്കളയുകയാണ്. അങ്ങാടി തോറ്റതിന് അമ്മയോട് എന്നതുപോലെ അനധികൃത കെട്ടിട നിർമ്മാണം പൊളിച്ചുമാറ്റാൻ നഗരസഭ ഉദ്യോഗസ്ഥന്മാർ പറഞ്ഞതിന് നിയമപരമായ രീതിയിൽ അതിനെ പ്രതിരോധിക്കുന്നതിന് പകരം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ വ്യക്തിഹത്യ നടത്തുകയല്ല വേണ്ടത് എന്നും അദ്ദേഹം കൂട്ടി ചേർത്തു 

## Article Content

**തളിപ്പറമ്പ: **എനിക്കെതിരെ ടിഎഫ്സി അഷ്റഫ് എന്ന സുഹൃത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ ആക്ഷേപങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ കൂടി തള്ളിക്കളയുകയാണെന്ന് തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ അറിയിച്ചു. അഷ്റഫ് കപ്പാലത്ത് പുതുതായി നിർമ്മിച്ച കെട്ടിട ഭാഗങ്ങളിൽ ചിലത് അനധികൃതമാണെന്ന് രേഖാമൂലം പരാതി വന്നപ്പോൾ നഗരസഭ അധികൃതർ പരിശോധിച്ച് അത് പൊളിച്ചു മാറ്റുവാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അരിശം കൊണ്ടാണ് അതിൽ ഒരു കക്ഷിയല്ലാത്ത എൻറെ മേൽ കുതിര കയറുന്നത്. ഒരു പൊതു പ്രവർത്തകനെന്ന നിലക്ക് ജനങ്ങളെ അറിയിക്കാൻ വേണ്ടി ചില വസ്തുതകൾ ഇവിടെ കുറിക്കുകയാണ്. എൻറെ ഭാര്യയുടെ പേരിൽ നഗരസഭയിൽ ഒരു കച്ചവടത്തിനും ഇന്നുവരെ ലൈസൻസ് നേടിയിട്ടില്ല. ഭാര്യ പിതാവിൻറെ പേരിലുള്ള ടൂറിസ്റ്റ് ഹോം ആണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കിൽ അത് ഞാൻ തളിപ്പറമ്പ് നഗര സഭയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആകുന്നതിനു മുമ്പേ തുടങ്ങിയ സ്ഥാപനമാണ്. നേരത്തെ ഉണ്ടായിരുന്ന ഷോപ്പ് മുറികളിൽ എൻറെ ഭാര്യ പിതാവ് പാർട്ടണർഷിപ്പ് ചേരുകയായിരുന്നു.അന്നത്തെ ചെയർമാൻ മഹമൂദ് അള്ളാംകുളമാണ് പ്രസ്തുത ടൂറിസ്റ്റ് ഹോമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന വേളയിൽ അഷ്റഫും സന്നിഹിതനായിരുന്നു. വസ്തുത ഇതായിരിക്കെ നിലവിലുള്ള നഗരസഭ ഉദ്യോഗസ്ഥന്മാരാണ് സ്ഥാപനത്തിന് ലൈസൻസ് അനുവദിച്ചത് എന്ന് രീതിയിൽ വ്യാജ പ്രചരണം നടത്തുന്നത് എന്തിനാണ്.ആർക്കും ആർക്കെതിരെയും ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാം. പക്ഷേ അത് വസ്തുതകളുടെയും തെളിവിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കണം. എല്ലാ കാര്യങ്ങളും കച്ചവട കണ്ണിലൂടെ കാണുകയും സ്വന്തം ചോരയോടു പോലും അനീതി പുലർത്തുകയും ചെയ്യുന്നവർ ഇതും ഇതിനപ്പുറവും പറയുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിൻറെ ഇത്തരം ജല്പനങ്ങൾ അവജ്ഞയോട് കൂടി തള്ളിക്കളയുകയാണ്. അങ്ങാടി തോറ്റതിന് അമ്മയോട് എന്നതുപോലെ അനധികൃത കെട്ടിട നിർമ്മാണം പൊളിച്ചുമാറ്റാൻ നഗരസഭ ഉദ്യോഗസ്ഥന്മാർ പറഞ്ഞതിന് നിയമപരമായ രീതിയിൽ അതിനെ പ്രതിരോധിക്കുന്നതിന് പകരം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ വ്യക്തിഹത്യ നടത്തുകയല്ല വേണ്ടത് എന്നും അദ്ദേഹം കൂട്ടി ചേർത്തു 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111820/muhammed-nisar)