---
title: "റോഡിൽ കിടന്നയാളെ വണ്ടി കൊണ്ട് ഇടിച്ചു വീഴ്ത്തി എന്ന് ആരോപിച്ച് യുവാവിന് മർദ്ദനം: അഞ്ചുപേർക്കെതിരെ കേസ്"
english_title: "case against 5"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111609/case-against-5"
published_at: "2023-04-29T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cb31ea73a3_1.jfif"
keywords: []
---

# റോഡിൽ കിടന്നയാളെ വണ്ടി കൊണ്ട് ഇടിച്ചു വീഴ്ത്തി എന്ന് ആരോപിച്ച് യുവാവിന് മർദ്ദനം: അഞ്ചുപേർക്കെതിരെ കേസ്

> **Lead Summary:** റോഡിൽ കിടന്നയാളെ വണ്ടി ഇടിച്ചു വീഴ്ത്തി എന്ന് ആരോപിച്ച് ആരോപിച്ച് യുവാവിനെ മർദിച്ച 5 പേർക്കെതിരെ കേസ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഏഴോം പനച്ചിക്കൽ ഹൗസിൽ ബിജു പി എന്നയാൾ അദ്ദേഹത്തിന്റെ തറവാട് ക്ഷേത്രത്തിൽ തെയ്യം കാണുവാനായി പോകവേ പടിഞ്ഞാറെ ചാൽ എന്ന സ്ഥലത്ത് വെച്ച് റോഡിൽ ഒരാൾ വീണു കിടക്കുന്നത് കണ്ട് വണ്ടി നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ നിലത്തു കിടക്കുന്ന ആളെ അദ്ദേഹം ഇടിച്ചിട്ടതാണെന്ന് ആരോപിച്ച് 5 പേർ അയാളെ തടഞ്ഞുവെച്ച് മദ്യക്കുപ്പി കൊണ്ട് വലതു ചെവിക്കും കഴുത്തിനു പിറകിലും അടിക്കുകയും കൈകൊണ്ട് മുഖത്തും ശരീരത്തിലും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പട്ടുവത്തെ രതീഷ്, ലിജിത്ത്, ലക്ഷ്മണൻ, എന്നിങ്ങനെ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെയും മറ്റു രണ്ടുപേർക്കെതിരെയുമാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

## Article Content

റോഡിൽ കിടന്നയാളെ വണ്ടി ഇടിച്ചു വീഴ്ത്തി എന്ന് ആരോപിച്ച് ആരോപിച്ച് യുവാവിനെ മർദിച്ച 5 പേർക്കെതിരെ കേസ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഏഴോം പനച്ചിക്കൽ ഹൗസിൽ ബിജു പി എന്നയാൾ അദ്ദേഹത്തിന്റെ തറവാട് ക്ഷേത്രത്തിൽ തെയ്യം കാണുവാനായി പോകവേ പടിഞ്ഞാറെ ചാൽ എന്ന സ്ഥലത്ത് വെച്ച് റോഡിൽ ഒരാൾ വീണു കിടക്കുന്നത് കണ്ട് വണ്ടി നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ നിലത്തു കിടക്കുന്ന ആളെ അദ്ദേഹം ഇടിച്ചിട്ടതാണെന്ന് ആരോപിച്ച് 5 പേർ അയാളെ തടഞ്ഞുവെച്ച് മദ്യക്കുപ്പി കൊണ്ട് വലതു ചെവിക്കും കഴുത്തിനു പിറകിലും അടിക്കുകയും കൈകൊണ്ട് മുഖത്തും ശരീരത്തിലും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പട്ടുവത്തെ രതീഷ്, ലിജിത്ത്, ലക്ഷ്മണൻ, എന്നിങ്ങനെ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെയും മറ്റു രണ്ടുപേർക്കെതിരെയുമാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111609/case-against-5)