---
title: "സ്ഥലം വിൽപ്പന നടത്തുന്നതിലുള്ള വൈരാഗ്യം കാരണം ദമ്പതികളെ തടഞ്ഞു നിർത്തി മർദ്ദിച്ചതായി പരാതി"
english_title: "attack against couple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111606/attack-against-couple"
published_at: "2023-04-29T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cb043b79a7_news-card.jpg"
keywords: []
---

# സ്ഥലം വിൽപ്പന നടത്തുന്നതിലുള്ള വൈരാഗ്യം കാരണം ദമ്പതികളെ തടഞ്ഞു നിർത്തി മർദ്ദിച്ചതായി പരാതി

> **Lead Summary:** **തളിപ്പറമ്പ് : **സ്ഥലം വിൽപ്പന നടത്തുന്നതിലുള്ള വൈരാഗ്യം കാരണം ദമ്പതികളെ തടഞ്ഞു നിർത്തി മർദ്ദിച്ചതായി പരാതി. അന്തൂർ തവളപ്പാറയിലെ ഉഷസ് വീട്ടിൽ വി.ഹരിദാസനാണ് മർദ്ദനമേറ്റത്. 27 ന് വൈകുന്നേരം 6.45 നാണ് സംഭവം. ഹരിദാസനും ഭാര്യയും പറമ്പിൽ വന്ന് തിരികെ പോകവെ ജ്യേഷ്ഠൻ്റെ മകളുടെ ഭർത്താവ് കയും ഹരിദാസനെ മർദ്ദിക്കുകയും ഭാര്യയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ബാലക്യഷ്ണൻ്റെ വീടിന് സമീപത്തുള്ള ഹരിദാസൻ്റ സ്ഥലം വിൽക്കുന്നതിലുള്ള വൈരാഗ്യം കാരണം മർദ്ദിച്ചതായാണ് പരാതി. തളിപ്പറമ്പ് പോലീസ് ബാലകൃഷ്ണൻ്റെ പേരിൽ കേസെടുത്തു.

## Article Content

**തളിപ്പറമ്പ് : **സ്ഥലം വിൽപ്പന നടത്തുന്നതിലുള്ള വൈരാഗ്യം കാരണം ദമ്പതികളെ തടഞ്ഞു നിർത്തി മർദ്ദിച്ചതായി പരാതി. അന്തൂർ തവളപ്പാറയിലെ ഉഷസ് വീട്ടിൽ വി.ഹരിദാസനാണ് മർദ്ദനമേറ്റത്. 27 ന് വൈകുന്നേരം 6.45 നാണ് സംഭവം. ഹരിദാസനും ഭാര്യയും പറമ്പിൽ വന്ന് തിരികെ പോകവെ ജ്യേഷ്ഠൻ്റെ മകളുടെ ഭർത്താവ് കയും ഹരിദാസനെ മർദ്ദിക്കുകയും ഭാര്യയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ബാലക്യഷ്ണൻ്റെ വീടിന് സമീപത്തുള്ള ഹരിദാസൻ്റ സ്ഥലം വിൽക്കുന്നതിലുള്ള വൈരാഗ്യം കാരണം മർദ്ദിച്ചതായാണ് പരാതി. തളിപ്പറമ്പ് പോലീസ് ബാലകൃഷ്ണൻ്റെ പേരിൽ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111606/attack-against-couple)