---
title: "കാറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ മധ്യവയസ്കൻ മരിച്ചു"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111599/bike-accident"
published_at: "2023-04-29T10:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ca63e370e4_Untitled-2-web.jpg"
keywords: []
---

# കാറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ മധ്യവയസ്കൻ മരിച്ചു

> **Lead Summary:** **ചേലോറ:** കാറിനു പിന്നിൽ സ്കൂട്ടറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വാണിയൻചാലിലെ വി.സി.ഹരീന്ദ്രൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെ കൂടാളി മണ്ഡപത്തിന് സമീപമാണ് അപകടം. ജോലികഴിഞ്ഞ് ചേലോറയിലെ വീട്ടിലേക്ക് വരികയായിരുന്നു. മുന്നിൽ പോകുകയായിരുന്ന കാറിൽ സ്കൂട്ടർ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹ​ത്തെ എതിർദിശയിൽനിന്ന് വന്ന മറ്റൊരു കാറുമിടിച്ചു. പരിക്കേറ്റ ഹരീന്ദ്രനെ ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കുഞ്ഞപ്പ പണിക്കരുടെയും നാണിയുടെയും മകനാണ്. ഭാര്യ: ഷീജ. മക്കൾ: ആതിര (മേലൂർ), ആദർശ് (സി.പി.എം. വാണിയഞ്ചാൽ ബ്രാഞ്ചംഗം). സഹോദരങ്ങൾ: ഉത്തമൻ, ചിത്രൻ (മാതമംഗലം), രത്നാകരൻ (തോട്ടട), പരേതരായ പുരുഷോത്തമൻ, ദിനേശൻ, വിമല. സംസ്കാരം ശനിയാഴ്ച പയ്യാമ്പലത്ത്.

## Article Content

**ചേലോറ:** കാറിനു പിന്നിൽ സ്കൂട്ടറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വാണിയൻചാലിലെ വി.സി.ഹരീന്ദ്രൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെ കൂടാളി മണ്ഡപത്തിന് സമീപമാണ് അപകടം. ജോലികഴിഞ്ഞ് ചേലോറയിലെ വീട്ടിലേക്ക് വരികയായിരുന്നു. മുന്നിൽ പോകുകയായിരുന്ന കാറിൽ സ്കൂട്ടർ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹ​ത്തെ എതിർദിശയിൽനിന്ന് വന്ന മറ്റൊരു കാറുമിടിച്ചു. പരിക്കേറ്റ ഹരീന്ദ്രനെ ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കുഞ്ഞപ്പ പണിക്കരുടെയും നാണിയുടെയും മകനാണ്. ഭാര്യ: ഷീജ. മക്കൾ: ആതിര (മേലൂർ), ആദർശ് (സി.പി.എം. വാണിയഞ്ചാൽ ബ്രാഞ്ചംഗം). സഹോദരങ്ങൾ: ഉത്തമൻ, ചിത്രൻ (മാതമംഗലം), രത്നാകരൻ (തോട്ടട), പരേതരായ പുരുഷോത്തമൻ, ദിനേശൻ, വിമല. സംസ്കാരം ശനിയാഴ്ച പയ്യാമ്പലത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111599/bike-accident)