---
title: "അപകീർത്തി കേസ്, രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും"
english_title: "case against rahul gandhi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111576/case-against-rahul-gandhi"
published_at: "2023-04-29T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644c91fc36592_acci.jfif"
keywords: []
---

# അപകീർത്തി കേസ്, രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും

> **Lead Summary:** **ന്യൂഡൽഹി: **അപകീർത്തി കേസിൽ കേൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ഹർജി ഇന്ന് ​ഗുജറാത്ത് കോടതി പരി​ഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് അപ്പീൽ പരി​ഗണിക്കുക. ബുധനാഴ്ച വാദം കേൾക്കേണ്ടിയിരുന്ന ജസ്റ്റിസ് ​ഗീത ​ഗോപി കേസിൽ നിന്നും പിന്മാറിയിരുന്നു. ഇതേ തുടർന്നാണ് കേസിന്റെ വാദം കേൾക്കാൻ പുതിയ ബെഞ്ചിനെ നിയോ​ഗിച്ചത്. അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് നീക്കം. സ്റ്റേ ലഭിച്ചാൽ രാഹുലിന് ലോക്സഭാ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും. 2019 പെതുതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ മോദി പരാമർശത്തിൽ മാർച്ച് 23നാണ് മജിസ്ട്രേറ്റ് കോടതി രാഹുൽ ​ഗാന്ധിക്ക് രണ്ട് വർഷത്തെ തടവു ശിക്ഷയ്‌ക്ക് വിധിച്ചത്. തുടർന്ന് ലോക്‌സഭയിൽ അയോ​ഗ്യനാക്കപ്പെട്ട അദ്ദേഹം ഏപ്രിൽ മൂന്നിന് സെഷൻസ് കോടതിയെ സമീപിക്കുകയും ഹർജി തീർപ്പാക്കും വരെ ജാമ്യം ലഭിക്കുകയുമായിരുന്നു.

## Article Content

**ന്യൂഡൽഹി: **അപകീർത്തി കേസിൽ കേൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ഹർജി ഇന്ന് ​ഗുജറാത്ത് കോടതി പരി​ഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് അപ്പീൽ പരി​ഗണിക്കുക. ബുധനാഴ്ച വാദം കേൾക്കേണ്ടിയിരുന്ന ജസ്റ്റിസ് ​ഗീത ​ഗോപി കേസിൽ നിന്നും പിന്മാറിയിരുന്നു. ഇതേ തുടർന്നാണ് കേസിന്റെ വാദം കേൾക്കാൻ പുതിയ ബെഞ്ചിനെ നിയോ​ഗിച്ചത്. അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് നീക്കം. സ്റ്റേ ലഭിച്ചാൽ രാഹുലിന് ലോക്സഭാ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും. 2019 പെതുതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ മോദി പരാമർശത്തിൽ മാർച്ച് 23നാണ് മജിസ്ട്രേറ്റ് കോടതി രാഹുൽ ​ഗാന്ധിക്ക് രണ്ട് വർഷത്തെ തടവു ശിക്ഷയ്‌ക്ക് വിധിച്ചത്. തുടർന്ന് ലോക്‌സഭയിൽ അയോ​ഗ്യനാക്കപ്പെട്ട അദ്ദേഹം ഏപ്രിൽ മൂന്നിന് സെഷൻസ് കോടതിയെ സമീപിക്കുകയും ഹർജി തീർപ്പാക്കും വരെ ജാമ്യം ലഭിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111576/case-against-rahul-gandhi)