---
title: "റേഷൻ വിതരണം ഇന്ന് മുതൽ വീണ്ടും, മെയ് 3 വരെ സമയ ക്രമം തുടരും  "
english_title: "ration shop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111574/ration-shop"
published_at: "2023-04-29T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644c9255a7a30_acci.jfif"
keywords: []
---

# റേഷൻ വിതരണം ഇന്ന് മുതൽ വീണ്ടും, മെയ് 3 വരെ സമയ ക്രമം തുടരും  

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. സര്‍വര്‍ തകരാര്‍ താൽക്കാലികമായി പരിഹരിച്ചു. നിലവിലെ സര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റി. എന്‍.ഐ.സി ഹൈദരാബാദിന്റെ നിര്‍ദേശപ്രകാരമാണ് ഡാറ്റാ മാറ്റിയത്. രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും ഉച്ചയ്ക്ക് 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിലും റേഷന്‍ വിതരണം നടക്കും. മെയ് 3 വരെ ഈ സമയ ക്രമം തുടരും. മെയ് 5 വരെ ഏപ്രിലിലെ റേഷന്‍ വിതരണം ഉണ്ടായിരിക്കും. ആറിന് മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. നാളെയും തൊഴിലാളി ദിനമായ മേയ് ഒന്നിനും റേഷൻ കടകൾക്ക് അവധിയായിരിക്കും. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിനും ജില്ലാ സപ്ലൈ ഓഫീസര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. സര്‍വര്‍ തകരാര്‍ താൽക്കാലികമായി പരിഹരിച്ചു. നിലവിലെ സര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റി. എന്‍.ഐ.സി ഹൈദരാബാദിന്റെ നിര്‍ദേശപ്രകാരമാണ് ഡാറ്റാ മാറ്റിയത്. രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും ഉച്ചയ്ക്ക് 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിലും റേഷന്‍ വിതരണം നടക്കും. മെയ് 3 വരെ ഈ സമയ ക്രമം തുടരും. മെയ് 5 വരെ ഏപ്രിലിലെ റേഷന്‍ വിതരണം ഉണ്ടായിരിക്കും. ആറിന് മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. നാളെയും തൊഴിലാളി ദിനമായ മേയ് ഒന്നിനും റേഷൻ കടകൾക്ക് അവധിയായിരിക്കും. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിനും ജില്ലാ സപ്ലൈ ഓഫീസര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111574/ration-shop)