---
title: "ശുചിത്വ നഗരം, സുന്ദര നഗരം: തളിപ്പറമ്പ് നഗരസഭ ശുചിത്വ ഹർത്താൽ ഏപ്രിൽ 30ന്"
english_title: "clean thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111510/clean-thalipparamba"
published_at: "2023-04-28T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bc0acadda1_news-card.jpg"
keywords: []
---

# ശുചിത്വ നഗരം, സുന്ദര നഗരം: തളിപ്പറമ്പ് നഗരസഭ ശുചിത്വ ഹർത്താൽ ഏപ്രിൽ 30ന്

> **Lead Summary:** **തളിപ്പറമ്പ് :**സംസ്ഥാന സർക്കാർ നിർദ്ദേശാനുസരണം ശുചിത്വ നഗരം സുന്ദര നഗരം എന്ന പ്രഖ്യാപനവുമായി വലിച്ചെറിയൽ മുക്ത നഗരസഭയായി മാറ്റുന്നതിന്റെ ഭാഗമായി 30-04-2023 ഞായറാഴ്ച നഗരസഭാ പ്രദേശത്ത് ശുചിത്വ ഹർത്താൽ നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളുടെ ശുചികരണം വിവിധ സന്നദ്ധ സംഘടനകളുടെയും വ്യാപാരി സംഘടനകളുടെയും, NSS, ഹരിതകർമസേന, തൊഴിലാളി സംഘടനകൾ എന്നിവരെ സംഘടപ്പിച്ച് തളിപ്പറമ്പ നഗരസഭ 30.04.2023 ഞായറാഴ്ച രാവിലെ 7 മണിക്ക് ടൗൺ സ്‌ക്വയർ പരിസരത്ത് വെച്ച് ഉത്ഘാടനം ചെയ്യും. തുടർന്ന് വിവിധ പ്രദേശങ്ങളിൽ സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. നഗരസഭ പ്രദേശത്തെ വിവിധ സർക്കാർ ഓഫീസുകൾ ഏപ്രിൽ 29,30 തീയതികളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു .

## Article Content

**തളിപ്പറമ്പ് :**സംസ്ഥാന സർക്കാർ നിർദ്ദേശാനുസരണം ശുചിത്വ നഗരം സുന്ദര നഗരം എന്ന പ്രഖ്യാപനവുമായി വലിച്ചെറിയൽ മുക്ത നഗരസഭയായി മാറ്റുന്നതിന്റെ ഭാഗമായി 30-04-2023 ഞായറാഴ്ച നഗരസഭാ പ്രദേശത്ത് ശുചിത്വ ഹർത്താൽ നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളുടെ ശുചികരണം വിവിധ സന്നദ്ധ സംഘടനകളുടെയും വ്യാപാരി സംഘടനകളുടെയും, NSS, ഹരിതകർമസേന, തൊഴിലാളി സംഘടനകൾ എന്നിവരെ സംഘടപ്പിച്ച് തളിപ്പറമ്പ നഗരസഭ 30.04.2023 ഞായറാഴ്ച രാവിലെ 7 മണിക്ക് ടൗൺ സ്‌ക്വയർ പരിസരത്ത് വെച്ച് ഉത്ഘാടനം ചെയ്യും. തുടർന്ന് വിവിധ പ്രദേശങ്ങളിൽ സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. നഗരസഭ പ്രദേശത്തെ വിവിധ സർക്കാർ ഓഫീസുകൾ ഏപ്രിൽ 29,30 തീയതികളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു .

വാർഡ്‌ കൗൺസിലർമാരുടെ നേതൃത്വത്തിൽ അതാത് വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭന്റെ ആധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ആർ ഡി ഒ ശ്രീമതി. മേഴ്‌സി മുഖ്യതിഥിയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി മുഹമ്മദ്‌ നിസാർ, നബീസ ബീവി, കെ പി കദീജ കൗൺസിലർമാരായ ഒ. സുഭാഗ്യം, വി വിജയൻ, സലിം കൊടിയിൽ, സുരേഷ്, സജീറ എൻ പി എന്നിവരും വില്ലേജ് ഓഫീസർ അബ്ദു റഹിമാൻ വിവിധ സംഘടന പ്രതിനിധികൾ കെ എസ് റിയാസ്, സജി പി ജോസഫ്, നാളിനാക്ഷൻ മാസ്റ്റർ, ഫായിസ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. ഹരിത കേരള മിഷൻ റിസോഴ്സ്പേഴ്സൺ സഹദേവൻ ശുചിത്വ ഹർത്താലിനെ സംബന്ധിച്ച് വിശദീകരിച്ചു. നഗരസഭാ സെക്രട്ടറി കെ പി സുബൈർ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ എ കെ പ്രകാശൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111510/clean-thalipparamba)