---
title: "തളിപ്പറമ്പ അസംബ്ലി മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരത യജ്ഞം; സ്വാഗത സംഘം രൂപീകരണ യോഗം നടന്നു"
english_title: "digital media literacy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111462/digital-media-literacy"
published_at: "2023-04-28T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b783c819ac_news-card.jpg"
keywords: []
---

# തളിപ്പറമ്പ അസംബ്ലി മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരത യജ്ഞം; സ്വാഗത സംഘം രൂപീകരണ യോഗം നടന്നു

> **Lead Summary:** തളിപ്പറമ്പ മണ്ഡലത്തിലെ എല്ലാ മുതിർന്ന പൗരന്മാരേയും ഡിജിറ്റൽ മീഡിയ സാക്ഷരതയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുന്നതിനായി തളിപ്പറമ്പ് നഗരസഭതല സംഘടക സമിതി രൂപീകരണ യോഗം ചിറവക്ക് രാജാസ് കൺവെൻഷൻ സെന്ററിൽ ചേർന്നു. വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭന്റെ അധ്യക്ഷതയിൽ ബഹു ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു. മുൻ വൈസ് ചെയർമാൻ ടി ബാലകൃഷ്ണൻ, പ്രൊഫസർ ഇ കുഞ്ഞിരാമൻ, കൗൺസിലർ ഒ സുഭാഗ്യം എന്നിവർ സംബന്ധിച്ചു. പദ്ധതി വിശദീകരണം പി പി ദിനേശൻ മാസ്റ്റർ നടത്തി. യോഗത്തിൽ പൊതുമരാമത് സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ്‌ നിസാർ സ്വാഗതവും .എൻ. യു. ഷഫീക് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് മുർഷിദ കോങ്ങായി ചെയർപേഴ്സൺ തളിപ്പറമ്പ് നഗരസഭ ചെയർമാൻ എൻ കെ നാളിനാഷൻ മാസ്റ്റർ കൺവീനർ എൻ യു റഫീഖ് മാഷ് കോഡിനേറ്റർ ആയും വൈസ് ചെയർമാൻമാർ കല്ലിങ്കിൽ പത്മനാഭൻ പി പി മുഹമ്മദ് നിസാർ. എം കെ ഷബിത. പി റ ജുല,നബീസ ബീവി.കെ പി കദീജ കെ വി ടി മുസ്തഫ മാഷ്,ഇ കുഞ്ഞിരാമൻ സൊമനാഥൻ മാഷ് ജോയിൻ കൺവീനർമാർ ഓ സു ഭാഗ്യം, കൊടിയിൽ സലീം,വത്സരാജൻ എന്നിവർ അടങ്ങിയ സംഘാടക സമിതി രൂപീകരിച്ചു.

## Article Content

തളിപ്പറമ്പ മണ്ഡലത്തിലെ എല്ലാ മുതിർന്ന പൗരന്മാരേയും ഡിജിറ്റൽ മീഡിയ സാക്ഷരതയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുന്നതിനായി തളിപ്പറമ്പ് നഗരസഭതല സംഘടക സമിതി രൂപീകരണ യോഗം ചിറവക്ക് രാജാസ് കൺവെൻഷൻ സെന്ററിൽ ചേർന്നു. വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭന്റെ അധ്യക്ഷതയിൽ ബഹു ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു. മുൻ വൈസ് ചെയർമാൻ ടി ബാലകൃഷ്ണൻ, പ്രൊഫസർ ഇ കുഞ്ഞിരാമൻ, കൗൺസിലർ ഒ സുഭാഗ്യം എന്നിവർ സംബന്ധിച്ചു. പദ്ധതി വിശദീകരണം പി പി ദിനേശൻ മാസ്റ്റർ നടത്തി. യോഗത്തിൽ പൊതുമരാമത് സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ്‌ നിസാർ സ്വാഗതവും .എൻ. യു. ഷഫീക് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് മുർഷിദ കോങ്ങായി ചെയർപേഴ്സൺ തളിപ്പറമ്പ് നഗരസഭ ചെയർമാൻ എൻ കെ നാളിനാഷൻ മാസ്റ്റർ കൺവീനർ എൻ യു റഫീഖ് മാഷ് കോഡിനേറ്റർ ആയും വൈസ് ചെയർമാൻമാർ കല്ലിങ്കിൽ പത്മനാഭൻ പി പി മുഹമ്മദ് നിസാർ. എം കെ ഷബിത. പി റ ജുല,നബീസ ബീവി.കെ പി കദീജ കെ വി ടി മുസ്തഫ മാഷ്,ഇ കുഞ്ഞിരാമൻ സൊമനാഥൻ മാഷ് ജോയിൻ കൺവീനർമാർ ഓ സു ഭാഗ്യം, കൊടിയിൽ സലീം,വത്സരാജൻ എന്നിവർ അടങ്ങിയ സംഘാടക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111462/digital-media-literacy)