---
title: "കരിമ്പം കൾച്ചറൽ സെന്റർ വാർഷിക ആഘോഷം 30ന്, ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യും"
english_title: "karimbam cultural centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111439/karimbam-cultural-centre"
published_at: "2023-04-28T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b5e337c92c_acci.jfif"
keywords: []
---

# കരിമ്പം കൾച്ചറൽ സെന്റർ വാർഷിക ആഘോഷം 30ന്, ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യും

> **Lead Summary:** തളിപ്പറമ്പ് അള്ളാംകുളത്ത് സ്ഥിതി ചെയ്യുന്ന കരിമ്പം കൾച്ചറൽ സെന്റർ വാർഷികാഘോഷം പ്രശസ്ഥ നാടക - തിരക്കഥ രചയിതാവ് ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യും. 1991ൽ രൂപീകൃതമായ കൾച്ചറൽ സെന്റർ നിലവിൽ ആറായിരത്തിലധികം പുസ്തകങ്ങൾകൊണ്ട് സമ്പന്നമായ ഒരു ലൈബ്രറി കൂടി ഉൾപ്പെടുന്നതാണ്. വാർഷികാഘോഷം വിവിധങ്ങളായ പരിപാടികളോടെ വരുന്ന ഞായറാഴ്ച (ഏപ്രിൽ 30 - 2023) വൈകുന്നേരം 5.30 മുതലാണ് നടത്തുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ സംഘാടക സമിതി ചെയർപേഴ്‌സണും കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സർവീസ് ഡയറക്ടറുമായ ഡോക്ടർ നഫീസ ബേബി അധ്യക്ഷത വഹിക്കും.

## Article Content

തളിപ്പറമ്പ് അള്ളാംകുളത്ത് സ്ഥിതി ചെയ്യുന്ന കരിമ്പം കൾച്ചറൽ സെന്റർ വാർഷികാഘോഷം പ്രശസ്ഥ നാടക - തിരക്കഥ രചയിതാവ് ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യും. 1991ൽ രൂപീകൃതമായ കൾച്ചറൽ സെന്റർ നിലവിൽ ആറായിരത്തിലധികം പുസ്തകങ്ങൾകൊണ്ട് സമ്പന്നമായ ഒരു ലൈബ്രറി കൂടി ഉൾപ്പെടുന്നതാണ്. വാർഷികാഘോഷം വിവിധങ്ങളായ പരിപാടികളോടെ വരുന്ന ഞായറാഴ്ച (ഏപ്രിൽ 30 - 2023) വൈകുന്നേരം 5.30 മുതലാണ് നടത്തുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ സംഘാടക സമിതി ചെയർപേഴ്‌സണും കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സർവീസ് ഡയറക്ടറുമായ ഡോക്ടർ നഫീസ ബേബി അധ്യക്ഷത വഹിക്കും.

വാർഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്റ് കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ശ്രീ പുല്ലായിക്കൊടി ചന്ദ്രനിൽ നിന്നും പുകസ തളിപ്പറമ്പ മേഖല സിക്രട്ടറി ശ്രീ എം സന്തോഷ്‌ ഏറ്റുവാങ്ങും. പരിപാടിയിൽ കൾച്ചറൽ സെന്റർ സിക്രട്ടറി ശ്രീ രാഹുൽ സി സ്വാഗതവും പ്രസിഡന്റ് കെ പി എം റിയാസുദ്ധീൻ നന്ദിയും പറയും. കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി കലാപരിപാടികൾക്ക് പുറമെ പ്രശസ്ത യുവ ഗസൽ ഗായിക അമീന ഹമീദിന്റെ ഗസൽ രാവും ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111439/karimbam-cultural-centre)