---
title: "തൃശ്ശൂർ പൂര ലഹരിയിലേക്ക്; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട്"
english_title: "thrissur pooram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111412/thrissur-pooram"
published_at: "2023-04-28T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b461b2a586_acci.jfif"
keywords: []
---

# തൃശ്ശൂർ പൂര ലഹരിയിലേക്ക്; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട്

> **Lead Summary:** **തൃശൂർ: **തൃശൂർ ഇനി പൂരത്തിന്റെ ലഹരിയിലേക്ക്. പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് വെടിക്കെട്ടിന് തുടക്കമിടുക. പിന്നാലെ പാറമേക്കാവും കരിമരുന്നുകൊണ്ട് ആകാശത്ത് പൂരത്തിന്റെ വർണവിസ്മയം തീർക്കും. സാമ്പിളിനും പകൽപ്പൂരത്തിനുമായി, തിരുവനമ്പാടി-പാറമേക്കാവ് വിഭാ​ഗങ്ങൾക്ക് രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.കെ-റെയിലും വന്ദേഭാരതുമാണ് ഇതുവരെ പുറത്തുവന്ന വെടിക്കെട്ട് വെറൈറ്റികൾ. പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടും നടക്കുക. കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ. ഇരുദേവസ്വങ്ങളുടെയും ചമയപ്രദർശനവും ഇന്ന് തുടങ്ങും. ഞായറാഴ്ചയാണ് തൃശൂർ പൂരം.

## Article Content

**തൃശൂർ: **തൃശൂർ ഇനി പൂരത്തിന്റെ ലഹരിയിലേക്ക്. പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് വെടിക്കെട്ടിന് തുടക്കമിടുക. പിന്നാലെ പാറമേക്കാവും കരിമരുന്നുകൊണ്ട് ആകാശത്ത് പൂരത്തിന്റെ വർണവിസ്മയം തീർക്കും. സാമ്പിളിനും പകൽപ്പൂരത്തിനുമായി, തിരുവനമ്പാടി-പാറമേക്കാവ് വിഭാ​ഗങ്ങൾക്ക് രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.കെ-റെയിലും വന്ദേഭാരതുമാണ് ഇതുവരെ പുറത്തുവന്ന വെടിക്കെട്ട് വെറൈറ്റികൾ. പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടും നടക്കുക. കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ. ഇരുദേവസ്വങ്ങളുടെയും ചമയപ്രദർശനവും ഇന്ന് തുടങ്ങും. ഞായറാഴ്ചയാണ് തൃശൂർ പൂരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111412/thrissur-pooram)