---
title: "കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രിസണേഴ്‌സ് സെല്‍ നിര്‍മ്മിക്കണം-പോലീസ് അസോസിയേഷന്‍ "
english_title: "prisoner's cell"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111411/prisoners-cell"
published_at: "2023-04-28T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b456ae8621_acci.jfif"
keywords: []
---

# കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രിസണേഴ്‌സ് സെല്‍ നിര്‍മ്മിക്കണം-പോലീസ് അസോസിയേഷന്‍ 

> **Lead Summary:** പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക പ്രിസണേഴ്‌സ് സെല്‍ സ്ഥാപിക്കണമെന്ന് കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ചികിത്സയ്ക്കായി പ്രതികളെ പ്രവേശിപ്പിക്കുമ്പോള്‍ ആശുപത്രിയില്‍ ആവശ്യമായ പ്രിസണേഴ്‌സ് സെല്‍ ഇല്ലാത്തത് പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഭാരം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചെറിയ പഴുതുകള്‍ ലഭിച്ചാല്‍ പോലും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളുമായാണ് പലപ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തുന്നത്. വലിയ കുറ്റവാളികളായ പ്രതികളെ പൊതുജനങ്ങള്‍ക്കിടയില്‍ താമസിപ്പിക്കേണ്ടി വരുന്നത് പൊതുജനങ്ങള്‍ക്ക് കൂടി ഭീഷണി ഉണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനാല്‍ അത്തരത്തിലുള്ള പ്രതികളെ താമസിപ്പിക്കുവാന്‍ ആവശ്യമായ പ്രിസണേഴ്‌സ് സെല്‍ സൗകര്യം പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിക്കണമെന്ന് കണ്‍വെന്‍ഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുക, കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങളും കണ്‍വെന്‍ഷന്‍ അംഗീകരിച്ചു. കണ്‍വെന്‍ഷനില്‍ കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ അധ്യക്ഷത വഹിച്ചു. അഡീ.എസ്.പി ടി.പി.രഞ്ജിത്ത്, ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.ശ്രീലത എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. 

## Article Content

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക പ്രിസണേഴ്‌സ് സെല്‍ സ്ഥാപിക്കണമെന്ന് കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ചികിത്സയ്ക്കായി പ്രതികളെ പ്രവേശിപ്പിക്കുമ്പോള്‍ ആശുപത്രിയില്‍ ആവശ്യമായ പ്രിസണേഴ്‌സ് സെല്‍ ഇല്ലാത്തത് പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഭാരം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചെറിയ പഴുതുകള്‍ ലഭിച്ചാല്‍ പോലും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളുമായാണ് പലപ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തുന്നത്. വലിയ കുറ്റവാളികളായ പ്രതികളെ പൊതുജനങ്ങള്‍ക്കിടയില്‍ താമസിപ്പിക്കേണ്ടി വരുന്നത് പൊതുജനങ്ങള്‍ക്ക് കൂടി ഭീഷണി ഉണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനാല്‍ അത്തരത്തിലുള്ള പ്രതികളെ താമസിപ്പിക്കുവാന്‍ ആവശ്യമായ പ്രിസണേഴ്‌സ് സെല്‍ സൗകര്യം പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിക്കണമെന്ന് കണ്‍വെന്‍ഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുക, കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങളും കണ്‍വെന്‍ഷന്‍ അംഗീകരിച്ചു. കണ്‍വെന്‍ഷനില്‍ കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ അധ്യക്ഷത വഹിച്ചു. അഡീ.എസ്.പി ടി.പി.രഞ്ജിത്ത്, ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.ശ്രീലത എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111411/prisoners-cell)