---
title: "എം ഡി എം എയുമായി മൂന്ന് പേർ പിടിയിൽ"
english_title: "Three arrested with mdma "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111352/three-arrested-with-mdma"
published_at: "2023-04-27T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a90644b49b_IMG-20230427-WA0069.jpg"
keywords: []
---

# എം ഡി എം എയുമായി മൂന്ന് പേർ പിടിയിൽ

> **Lead Summary:** മാരക മയക്കുമരുന്നായ എം ഡി എം എയുമായി മൂന്ന് പേർ മട്ടന്നൂർ പോലീസിന്റെ പിടിയിൽ. മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വായന്തോട് എന്ന സ്ഥലത്തു വച്ചാണ് പിടിയിലായത്. രാത്രികാല പതിവ് വാഹന പരിശോധനക്കിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 3.46 ഗ്രാം എം ഡി എം എ പിടികൂടിയത്. കണ്ണൂർ കാപ്പാട് സ്വദേശിയെയും കൂടെ ഉണ്ടായിരുന്ന ഹൈദരാബാദും ചിക്കമംഗളൂരും ഉള്ള രണ്ട് സ്ത്രീകളെയുമാണ് പിടികൂടിയത്. ഇവർക്കെതിരെ മട്ടന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ഇവരുടെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് പോലീസ് കൂടുതലായി അന്വേഷിക്കും.കാപ്പാട് സ്വദേശിക്കെതിരെ ഇതിന് മുൻപും NDPS ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രമോദൻ, സബ്ബ്‌ ഇൻസ്‌പെക്ടർമാരായ ജിതിൻ, സിദ്ധിഖ്, ASI ഷേമൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രിയ, ഷംസീർ, ഹാരിസ് എന്നിവരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

## Article Content

മാരക മയക്കുമരുന്നായ എം ഡി എം എയുമായി മൂന്ന് പേർ മട്ടന്നൂർ പോലീസിന്റെ പിടിയിൽ. മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വായന്തോട് എന്ന സ്ഥലത്തു വച്ചാണ് പിടിയിലായത്. രാത്രികാല പതിവ് വാഹന പരിശോധനക്കിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 3.46 ഗ്രാം എം ഡി എം എ പിടികൂടിയത്. കണ്ണൂർ കാപ്പാട് സ്വദേശിയെയും കൂടെ ഉണ്ടായിരുന്ന ഹൈദരാബാദും ചിക്കമംഗളൂരും ഉള്ള രണ്ട് സ്ത്രീകളെയുമാണ് പിടികൂടിയത്. ഇവർക്കെതിരെ മട്ടന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ഇവരുടെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് പോലീസ് കൂടുതലായി അന്വേഷിക്കും.കാപ്പാട് സ്വദേശിക്കെതിരെ ഇതിന് മുൻപും NDPS ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രമോദൻ, സബ്ബ്‌ ഇൻസ്‌പെക്ടർമാരായ ജിതിൻ, സിദ്ധിഖ്, ASI ഷേമൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രിയ, ഷംസീർ, ഹാരിസ് എന്നിവരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111352/three-arrested-with-mdma)