---
title: "ക്രെയിനിന് എത്തിപ്പെടാൻ കഴിയാത്ത അമ്പലത്തിലേക്ക് 5 ടൺ ഭാരമുള്ള വിഗ്രഹം എത്തിച്ച് നൽകി കുപ്പം ഖലാസികൾ"
english_title: "kuppam khalasi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111272/kuppam-khalasi"
published_at: "2023-04-27T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a20c9ec647_news-card.jpg"
keywords: []
---

# ക്രെയിനിന് എത്തിപ്പെടാൻ കഴിയാത്ത അമ്പലത്തിലേക്ക് 5 ടൺ ഭാരമുള്ള വിഗ്രഹം എത്തിച്ച് നൽകി കുപ്പം ഖലാസികൾ

> **Lead Summary:** ക്രെയിൻ ഗതാഗത സൗകര്യമില്ലാത്ത തമിഴ്നാട് ഊട്ടിയിലെ ക്ഷേത്ര പ്രതിഷ്ഠക്കുള്ള വിഗ്രഹം കൈകൊണ്ട് ചുമന്ന് ക്ഷേത്രത്തിൽ എത്തിച്ച് നൽകി കുപ്പം ഖലാസികൾ.ഊട്ടി മല്ലിക്കൊരൈ രംഗനാഥ ക്ഷേത്രത്തിലേക്കാണ് 5 ടൺ ഭാരമുള്ള വിഗ്രഹം കുപ്പം ഖലാസികൾ ചുമന്ന് എത്തിച്ചത്. ഊട്ടിയിൽ ക്രെയിൻ സർവ്വീസ് നടത്തുന്നവർ തങ്ങൾക്കാകില്ലെന്ന് പറഞ്ഞു കൈമലർത്തിയപ്പോഴാണ് അവരുടെ സഹായത്താൽ കുപ്പം ഖലാസികളെ ബന്ധപ്പെട്ടത്.കുപ്പം ഖലാസി ക്യാപ്റ്റൻ ടി വി അലി ഹാജിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ദൗത്യം ഏറ്റെടുക്കുകയായിരുന്നു.ഭാരിച്ചതും സങ്കീർണ്ണവുമായ ഈ ജോലി കായിക ശക്തിയുടെയും, സംഘശക്തിയുടെയും,തൊഴിൽ നിപുണതയുടെയും മികവിൽ കുപ്പം ഖലാസികൾ വിജയകരമായി ചെയ്തു തീർക്കുകയായിരുന്നു.യന്ത്രങ്ങൾക്ക് പോലും അപ്രാപ്യമായതും ആധുനിക ഉപകരണങ്ങളും എഞ്ചിനിയറിംഗ് സാങ്കേതികതയും പരാജയപ്പെട്ടിടത്തും പരമ്പരാഗത സങ്കേതങ്ങളും രീതികളും ഉപയോഗപ്പെടുത്തികൊണ്ട് ഇതിന് മുൻപും കുപ്പം ഖലാസികൾ മികവ് തെളിയിച്ചിട്ടുണ്ട്.കേരളത്തിന് അകത്തും പുറത്തും അപകട ഘട്ടങ്ങളിലും വൻകിട നിർമ്മാണ പദ്ധതികളിലും കുപ്പം ഖലാസികളുടെ സേവനം പ്രശംസനീയമാണ്.

## Article Content

ക്രെയിൻ ഗതാഗത സൗകര്യമില്ലാത്ത തമിഴ്നാട് ഊട്ടിയിലെ ക്ഷേത്ര പ്രതിഷ്ഠക്കുള്ള വിഗ്രഹം കൈകൊണ്ട് ചുമന്ന് ക്ഷേത്രത്തിൽ എത്തിച്ച് നൽകി കുപ്പം ഖലാസികൾ.ഊട്ടി മല്ലിക്കൊരൈ രംഗനാഥ ക്ഷേത്രത്തിലേക്കാണ് 5 ടൺ ഭാരമുള്ള വിഗ്രഹം കുപ്പം ഖലാസികൾ ചുമന്ന് എത്തിച്ചത്. ഊട്ടിയിൽ ക്രെയിൻ സർവ്വീസ് നടത്തുന്നവർ തങ്ങൾക്കാകില്ലെന്ന് പറഞ്ഞു കൈമലർത്തിയപ്പോഴാണ് അവരുടെ സഹായത്താൽ കുപ്പം ഖലാസികളെ ബന്ധപ്പെട്ടത്.കുപ്പം ഖലാസി ക്യാപ്റ്റൻ ടി വി അലി ഹാജിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ദൗത്യം ഏറ്റെടുക്കുകയായിരുന്നു.ഭാരിച്ചതും സങ്കീർണ്ണവുമായ ഈ ജോലി കായിക ശക്തിയുടെയും, സംഘശക്തിയുടെയും,തൊഴിൽ നിപുണതയുടെയും മികവിൽ കുപ്പം ഖലാസികൾ വിജയകരമായി ചെയ്തു തീർക്കുകയായിരുന്നു.യന്ത്രങ്ങൾക്ക് പോലും അപ്രാപ്യമായതും ആധുനിക ഉപകരണങ്ങളും എഞ്ചിനിയറിംഗ് സാങ്കേതികതയും പരാജയപ്പെട്ടിടത്തും പരമ്പരാഗത സങ്കേതങ്ങളും രീതികളും ഉപയോഗപ്പെടുത്തികൊണ്ട് ഇതിന് മുൻപും കുപ്പം ഖലാസികൾ മികവ് തെളിയിച്ചിട്ടുണ്ട്.കേരളത്തിന് അകത്തും പുറത്തും അപകട ഘട്ടങ്ങളിലും വൻകിട നിർമ്മാണ പദ്ധതികളിലും കുപ്പം ഖലാസികളുടെ സേവനം പ്രശംസനീയമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111272/kuppam-khalasi)