---
title: "അറിവരങ്ങ് വിദ്യാ പുരസ്‌കാരം അഫ് ലഹയ്ക്ക്; അവാർഡ് അറിവരങ്ങ് 'പ്രോംപ്റ്റ്' പരിപാടിയിൽ വെച്ച് സമർപ്പിക്കും"
english_title: "arivarangu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111258/arivarangu"
published_at: "2023-04-27T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a1349aad2a_acci.jfif"
keywords: []
---

# അറിവരങ്ങ് വിദ്യാ പുരസ്‌കാരം അഫ് ലഹയ്ക്ക്; അവാർഡ് അറിവരങ്ങ് 'പ്രോംപ്റ്റ്' പരിപാടിയിൽ വെച്ച് സമർപ്പിക്കും

> **Lead Summary:** **തോട്ടിക്കൽ: **മികച്ച വിദ്യാർഥിക്ക് തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ വിദ്യാ പുരസ്കാരത്തിന് അഫ് ലഹ അർഹയായി. സമസ്ത പൊതുപരീക്ഷയിൽ തോട്ടിക്കൽ നൂറുൽ ഇസ്ലാം മദ്റസയുടെ ചരിത്രത്തിൽ ആദ്യമായി ടോപ് പ്ലസ് നേടി നാടിന്റെ അഭിമാനമായ അഫ് ലഹ കാട്ടീരകത്ത് ഹൗസിൽ അബൂബക്കറിന്റെയും ഹാഷിറയുടെയും മകളും കുപ്പം എം. എം. യു. പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്. ഫലകവും അനുമോദന പത്രവും അടങ്ങിയ പുരസ്‌കാരം അറിവരങ്ങ് 'പ്രോംപ്റ്റ്' പരിപാടിയിൽ വെച്ച് സമർപ്പിക്കുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു. സമസ്ത പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടുന്നവർക്കും എസ്. എസ്. എൽ. സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർക്കുമാണ് വിദ്യ പുരസ്‌കാരം നൽകുന്നത്

## Article Content

**തോട്ടിക്കൽ: **മികച്ച വിദ്യാർഥിക്ക് തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ വിദ്യാ പുരസ്കാരത്തിന് അഫ് ലഹ അർഹയായി. സമസ്ത പൊതുപരീക്ഷയിൽ തോട്ടിക്കൽ നൂറുൽ ഇസ്ലാം മദ്റസയുടെ ചരിത്രത്തിൽ ആദ്യമായി ടോപ് പ്ലസ് നേടി നാടിന്റെ അഭിമാനമായ അഫ് ലഹ കാട്ടീരകത്ത് ഹൗസിൽ അബൂബക്കറിന്റെയും ഹാഷിറയുടെയും മകളും കുപ്പം എം. എം. യു. പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്. ഫലകവും അനുമോദന പത്രവും അടങ്ങിയ പുരസ്‌കാരം അറിവരങ്ങ് 'പ്രോംപ്റ്റ്' പരിപാടിയിൽ വെച്ച് സമർപ്പിക്കുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു. സമസ്ത പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടുന്നവർക്കും എസ്. എസ്. എൽ. സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർക്കുമാണ് വിദ്യ പുരസ്‌കാരം നൽകുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111258/arivarangu)